പലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സുരക്ഷാ സേന അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം

 

ജെറുസലേം: പലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഇസ്രായേല്‍ സുരക്ഷാ സേന അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം. പള്ളിയിലുണ്ടായിരുന്ന പലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ജൂതന്മാരുടെ പുതുവര്‍ഷാഘോഷം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഘര്‍ഷം. തങ്ങള്‍ക്കു നേരെ കല്ലേറ് നടത്തിയവരെ തുരത്താനാണ് പള്ളിക്കുള്ളില്‍ കടന്നതെന്ന് ഇസ്രായേല്‍ വാദം.

മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യ സ്ഥലമായ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതിനെ തൊട്ട് രണ്ട് പലസ്തീന്‍ സംഘടനകളെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി മോശെ യാലോന്‍ വിലക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.സംഘര്‍ഷം തടയാനാണ് അതിരാവിലെ പള്ളിക്കകത്ത് പൊലീസ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഇസ്രായേല്‍ പൊലീസ് വക്താവ് മിക്കി റോസെന്‍ഫെല്‍ഡ് പറഞ്ഞു. മുഖംമൂടി ധരിച്ച പ്രക്ഷോഭകാരികള്‍ തങ്ങള്‍ക്കു നേരെ പള്ളിയില്‍ നിന്നും കല്ലും പടക്കങ്ങളും എറിഞ്ഞെന്നും പെലീസ് പറയുന്നു.ഇസ്രായേലി സുരക്ഷാ സൈനികര്‍ പള്ളിക്കകത്ത് കയറുന്നത് തടയാന്‍ പള്ളിയില്‍ പ്രഭാത നമസ്‌ക്കാരത്തിനെത്തിയ പലസ്തീനികള്‍ മനുഷ്യകവചം തീര്‍ത്തു. തുടര്‍ന്ന് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു. ഗ്രനേഡ് പൊട്ടി പള്ളിക്കുള്ളില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: