HP ആഗോളതലത്തില്‍ 30,000 പേരെ പിരിച്ചുവിടുന്നു,അയര്‍ലന്‍ ഡിലെ 4000 തൊഴിലാളികള്‍ ആശങ്കയില്‍

 

ഡബ്ലിന്‍: കമ്പ്യൂട്ടര്‍ കമ്പനിയായ HEWLETT-PACKARD(HP) ആഗോളതലത്തില്‍ 25,000 ത്തിനും 30,000 ത്തിനുമിടയില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനി രണ്ടായി വിഭജിക്കുന്നതിന്റെ ഭാഗമായി വര്‍ഷം തോറും ചെലവ് ചുരുക്കി 2.7 ബില്യണ്‍ യൂറോ സേവ് ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. കില്‍ഡെയറിലും ഡബ്ലിനിലും ഗാല്‍വേയിലും ബെല്‍ഫാസ്റ്റിലുമായി പ്രവര്‍ത്തനം നടത്തുന്ന കമ്പനിയുടെ അയര്‍ലന്‍ഡ് ശാഖകളില്‍ നിലവില്‍ 4000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ കമ്പനിയില്‍ നിന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. അയര്‍ലന്‍ഡില്‍ ഇതുവരെ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികള്‍ തുടങ്ങിയിട്ടില്ല. എത്രപേര്‍ക്ക് ജോലി പോകുമെന്ന കാര്യവും വ്യക്തമല്ല. ഇതിനാല്‍ തൊഴിലാളികളെല്ലാം ആശങ്കയിലാണ്.

കമ്പനി വിപുലീകരിക്കുന്നതിന്റ ഭാഗമായി ചെലവുചുരുക്കല്‍ നടപടികള്‍ ആവശ്യമാണെന്നാണ് നിലവിലെ ചെയര്‍മാനും പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മെഗ് വൈറ്റ്മാന്‍ പറയുന്നത്. കമ്പനി ഇതുവരെ നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായിരിക്കുകയാണെന്നുമാണ് ചെയര്‍മാന്‍ വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ ആശങ്ക തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: