മൗഗ്ലി വീണ്ടുമെത്തുന്നു, ജംഗിള്‍ ബുക്കിന്റെ ടീസര്‍ പുറത്തിറങ്ങി

 

ന്യൂയോര്‍ക്ക്: കുട്ടികളുടെ പ്രിയപ്പെട്ട മൗഗ്ലി വീണ്ടുമെത്തുന്നു. ത്രീഡി രൂപത്തിലാണ് ജംഗിള്‍ബുക്ക് തിയറ്ററിലെത്തുന്നത്. അടുത്ത ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ഇന്ത്യന്‍ വംശജനായ 10 വയസുകാരാണ് ചിത്രത്തില്‍ മൗഗ്ലിയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്‌റെ ടീസര്‍ പുറത്തിറങ്ങി.

നേരത്തെ ദൂരദര്‍ശനിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ജംഗിള്‍ബുക്കിന് നിരവധി ആരാധകരുണ്ടായിരുന്നു. മൗംഗ്ലിയും ബഗീരയും അകേലയും ബാലുവും മൗംഗ്ലിയുടെ ഉറ്റ ചങ്ങാതി കായും ദുഷ്ടനായ ഷേര്‍ഖാനുമെല്ലാം കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായിരുന്നു. ജംഗിള്‍ ബുക്ക് എന്ന ത്രീഡി ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ വിസ്മയക്കാഴ്ച്ചയായി എത്തിക്കുന്നത് ഡിസ്‌നിയാണ്. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റീമേക്കാണു ജംഗിള്‍ബുക്ക് ത്രീഡി. ജോണ്‍ ഫേവ്രോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: