പുതിയ ഇടത് പാര്‍ട്ടി….ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ്-പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ലയന നീക്കങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: പുതിയ ഇടത് പക്ഷത്തിനുള്ള ശ്രമങ്ങള്‍ മുന്നേറുന്നു. ആന്‍റി ഓസ്ട്രിറ്റി അലൈന്‍സും പീപിള്‍ ബിഫോര്‍ പ്രൊഫിറ്റും ഒന്നിച്ച് ചേര്‍ന്ന് പാര്‍ട്ടി രൂപീകരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമായി. അടുത്ത പൊതുതിര‍ഞ്ഞെടുപ്പില്‍ നാല്‍പത് സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി മത്സരിപ്പിക്കുകയും ചെയ്യും.പാര്‍ലമെന്‍റില്‍ സോഷ്യലിസ്റ്റുകളുടെ പുതിയ ശബ്ദമാകാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്.

ടിഡി റൂത്ത് കോപിങര്‍, പോള്‍ മര്‍ഫി, ജോ ഹിഗിന്‍സ് , റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ്,   തുടങ്ങിയ ഇരു കക്ഷികളുടെ നേതാക്കന്മാരും രാജ്യത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നുമുള്ള 28 കൗണ്‍സിലര്‍മാരും പുതിയ പാര്‍ട്ടിയില്‍ അംഗമാകും. ഇരു ഗ്രൂപ്പുകളും ഒന്നിച്ച് നില്‍ക്കാനുള്ള താത്പര്യം രജിസ്ട്രാറെ അറിയിക്കുകയും ചെയതിട്ടുണ്ട്. പബ്ലിക് നോട്ടിഫിക്കേഷന് ശേഷം രജിസ്ട്രേഷന്‍ നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ഇതോടെ ഇവര്‍ക്ക് ധനസമാഹരണം നടത്താനാകും.

രജിസ്ട്രേഷന്‍ നടപടികള്‍ക്ക് പ്രാബല്യം ലഭിച്ചശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. പുതിയ പാര്‍ട്ടിക്ക് പുറകിലുള്ള നാല് ടിഡിമാരും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചിരുന്നു. ഏപ്രിലില്‍ ബോയ്ഡ് ബാരറ്റ്  പാര്‍ട്ടിക്കായി ചര്‍ച്ചകള്‍ നടക്കുന്നതായി വ്യക്തമാക്കിയിരുന്നു. അടുത്ത പാര്‍ലമന്‍റില്‍ ഔദ്യോഗിക പാര്‍ട്ടിയാകാന്‍ വേണ്ടത്രയും ടിഡിമാരെ ലഭിക്കുക എന്നതാണ് മുഖ്യമെന്ന് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.  പുതിയ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായാല്‍ പാര്‍ലമെന്‍റില്‍ ഇടത് പക്ഷ- സോഷ്യലിസ്റ്റ് കാഴ്ച്ചപാടിന് കരുത്താകും. തൊഴിലാളികള്‍ക്ക് തങ്ങളുടെ ആശങ്കകള്‍ ശക്തമായി ഉന്നയിക്കുന്നതിനുള്ള രാഷ്ട്രീയ സാഹചര്യമാകും ഇതോടെ വന്ന് ചേരുക.

വാട്ടര്‍ ചാര്‍ജ് എടുത്തു കളയുന്നത് ബാധ്യസ്ഥമാണെന്ന് ഇതിനോടകം പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. നീതികരിക്കാനാവത്തതും ചെലവ് ചുരുക്കലിന്‍റെ പേരിലുമുള്ള എല്ലാ നികുതിയ്ക്കും എതിരെ നടപടിയുണ്ടാകുമെന്നും  പറയുന്നു. വലത് പക്ഷ കക്ഷികളുള്‍പ്പെടെയുള്ളവരുടെ  സര്‍ക്കാരില്‍ പങ്ക് ചേരുമെന്നും യഥാര്‍ത്ഥ ഇടത് സര്‍ക്കാരിന് ശ്രമിക്കുന്നതിന് പകരം രാജ്യത്തിന്‍റെ സാമ്പത്തിക രംഗവും സ്രോതസും ജനങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പ്രധാനമെന്നും നയം വ്യക്തമാക്കുന്നുണ്ട്.  ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഉള്ള രജിസ്ട്രേഷന്‍ ആഗസ്റ്റില്‍ റദ്ദാക്കിയതോടെ ഇരു പാര്‍ട്ടികളും ലയിക്കുമെന്ന വാര്‍ത്തകള്‍ വരികയായിരുന്നു. ഇന്നലെ സര്‍ക്കാര്‍ ഗസ്റ്റ് പീപിള്‍ ബിഫോര്‍ പ്രൊഫിറ്റിന്‍റെ നോട്ടീസും വന്നിരുന്നു. പേരും, വിലാസവും അടക്കമുള്ളവ മാറ്റുന്നതിന് വേണ്ടിയായിരുന്നു ഇത്.

നേരത്തെ യുണൈറ്റഡ് ലെഫ്റ്റ് അലൈന്‍സ് എന്ന പേരില്‍ പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഒന്നിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: