തേങ്ങാക്കുല ആല്‍ബം…സോഷ്യല്‍ മീഡിയയില്‍ പേളി മാപ്പ് പറഞ്ഞു

കൊച്ചി: സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ തേങ്ങാക്കുല ആല്‍ബത്തിന്റെ പേരില്‍ വന്‍വിമര്‍ശനമാണ് ഡി ഫോര്‍ഡാന്‍സ് അവതാരകരായ ജിപിയുടെ പേളിയും നേരിട്ടത്. ഫേസ്ബുക്കില്‍ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് വന്നതും. സംഭവം കൈവിട്ട് പോയതോടെ പേളി മാപ്പ് പറഞ്ഞിരിക്കുകയാണ്.

‘ആല്‍ബം ഇഷ്ടപ്പെടാത്ത എല്ലാവരും എന്നോട് ക്ഷമിക്കണം. ഇതെന്റെ തെറ്റാണ്. എല്ലാവരും സന്തോഷിക്കുമെന്നും എല്ലാവരിലും ചിരിയുണര്‍ത്തുമെന്നും കരുതിയാണ് ഇങ്ങനെയൊരു ആല്‍ബം ചെയ്തത്. എന്നാല്‍ എന്റെ നിഗമനം തെറ്റായിരുന്നു. പേളി എഴുതുന്നു

ഇതിന്റെ പേരില്‍ ജി.പിയെ ക്രൂശിക്കരുത്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ കുടുംബത്തെ ഇതിന്റെ പേരില്‍ വിഷമിപ്പിക്കരുത്. കാരണം എന്താണ് നടക്കുന്നതെന്ന് അവര്‍ക്കറിയില്ല. വിമര്‍ശിച്ചവരോട് വീണ്ടും വീണ്ടും മാപ്പു പറഞ്ഞാണ് പേളി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേ സമയം പേളി മാപ്പ് പറയേണ്ട കാര്യമില്ലെന്നും തമാശയായി കാണേണ്ടതിനെ ഗൗരവത്തോടെ സമീപിക്കുന്നവരെ അവരുടെ പാട്ടിന് വിട്ടേക്കാനും ഫേസ് ബുക്ക് കമ്മന്റുകളും വരുന്നുണ്ട്.

 

Share this news

Leave a Reply

%d bloggers like this: