ഹംഗറിയില്‍ പോലീസ് കുടിയേറ്റക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

ബുഡാപെസ്റ്റ്: ഹംഗറിയില്‍ പോലീസ് കുടിയേറ്റക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സെര്‍ബിയയും ഹംഗറിയും തമ്മില്‍ നിലവില്‍ വന്ന പുതിയ അതിര്‍ത്തിയിലുള്ള പ്രവേശന കവാടം തകര്‍ത്ത് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. മുഖം മറച്ച കുടിയേറ്റക്കാര്‍ ഗേറ്റ് തുറക്കകയെന്ന് ആവര്‍ത്തിച്ച് വിളിച്ച് പറയുന്നുണ്ടായിരുന്നു. 50 പോലീസുകാര്‍ ചേര്‍ന്ന് കുടിയേറ്റക്കാര്‍കടന്ന് പോകാതിരിക്കാനായി തടസം നല്‍കുകയും ചെയ്തു. ജലപീരങ്കിയും മിലിട്ടറി ഹെലികോപ്ടറും സംഭവസ്ഥലത്തെത്തിയിരുന്നു. ഹംഗറി അതിര്‍ത്തി അടക്കാനും കുടിയേറ്റക്കാര്‍ക്കെതിരെ ക്രിമനല്‍ കുറ്റം ചുമത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ഹംഗറിയുടെ തീരുമാനം യൂറോപിലാകെ ചര്‍ച്ച ആയിട്ടുണ്ട്. ബദല്‍ വഴികളിലൂടെ ജര്‍മ്മനിയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കുടിയേറ്റക്കാര്‍ എത്തുന്നുണ്ട്. ക്രോയേഷ്യയും മറ്റ് രാജ്യങ്ങളിലൂടെയുമാണ് ബദല്‍ റൂട്ടുകളുള്ളത്. കോയേഷ്യന്‍ പ്രധാനമന്ത്രി കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതമായ മാര്‍ഗം നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഇവര്‍ ക്രോയേഷ്യയിലേക്ക്കുടിയറാന്‍ ശ്രമിക്കരുതെന്ന് വ്യക്തമാക്കുകയും ചെയ്തു. 519 പേരെയാണ് ഹംഗറി പോലീസുകാര്‍ പിടി കൂടിയിരിക്കുന്ന കുടിയേറ്റക്കാര്‍.

ഇതിനിടെ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിനായി ഹംഗറി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെര്‍ബിയന്‍ അതിര്‍ത്തി ഹംഗറി അടച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയും ഓസ്ട്രിയയും അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അനിയന്ത്രിതമായി തുടരുന്ന അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായാണ് ഹംഗറി താല്‍ക്കാലിക അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത്. 2 ലക്ഷത്തോളം പേര്‍ ഇതിനോടകം ഹംഗറിയിലെത്തിയതായാണ് കണക്കുകള്‍.

ഇത് ഹംഗറിയുടെ നിലനില്പിനെ ബാധിച്ചതോടെയാണ് കടുത്ത നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയത്. സെര്‍ബിയന്‍ അതിര്‍ത്തി കഴിഞ്ഞ ദിവസം ഹംഗറി അടച്ചിരുന്നു. ഇതിനോടൊപ്പം നിയമവിരുദ്ധരായി പ്രവേശിക്കുന്നവരെ കുറ്റവാളികളായി കണക്കാക്കുന്ന പുതിയ നിയമവും ഹംഗറിയില്‍ നിലവില്‍ വന്നിട്ടുണ്ട്. ഈ നിയമം ലംഘിച്ച 68 പേരെ കഴിഞ്ഞ ദിവസം ഹംഗറിയില്‍ അറസ്റ്റ് ചെയ്തു.

സെര്‍ബിയന്‍ അതിര്‍ത്തിയില്‍ 175 കിലോമീറ്റര്‍ നീളത്തിലാണ് ഹംഗറി വേലി കെട്ടിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ഹംഗറി അഭയാര്‍ത്ഥികളെ തടഞ്ഞതോടെ മറ്റ് വഴികളിലൂടെ ഒഴുക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 15200 പേരാണ് ഓസ്ട്രിയയിലേക്കെത്തിയത്. ഇതേതുടര്‍ന്ന് ഓസ്ട്രിയ അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കി. ഇതിന് പിന്നാലെ ജര്‍മ്മനിയും വിയന്നയും അതിര്‍ത്തിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ അടക്കുന്നതിനുള്ള സാധ്യതകള്‍ തേടാന്‍ ഓസ്ട്രിയയും വിയന്നയും നീക്കമാരംഭിച്ചു.

Share this news

Leave a Reply

%d bloggers like this: