മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം,സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കാബിനറ്റ് അംഗീകാരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കന്‍ വിമാന കമ്പനിയായ ബോയിംഗില്‍ നിന്ന് സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കാബിനറ്റ് അംഗീകാരം. 22 അപാച്ചേ സൈനിക ഹെലികോപ്ടറുകളും 15 ചിനൂക് ഹെലികോപ്ടറുകളും വാങ്ങാനാണ് കേന്ദ്ര മന്ത്രിഭയുടെ സുരക്ഷാ കമ്മിറ്റി അംഗീകാരം നല്‍കിയത്. 250 കോടി രൂപയുടെ കരാറാണ് ഒപ്പിടാന്‍ ഉദ്ദേശിക്കുന്നത്.

2013 മുതല്‍ പരിഗണനയിലുള്ള കരാറാണ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്. ഹെലികോപ്ടറുകള്‍ക്കുള്ള കരാര്‍ ബോയിംഗ് കമ്പനിയുമായും ആയുധങ്ങള്‍, റഡാറുകള്‍, മറ്റ് ഇലക്ട്രോണിക് പ്രതിരോധ സാമഗ്രികള്‍ എന്നിവയടക്കം വാങ്ങുന്നതിനുള്ള കരാര്‍ അമേരിക്കന്‍ ഗവണ്‍മെന്റുമായും ഒപ്പുവയ്ക്കും. 11 അപ്പാച്ചേ ഹെലികോപ്ടറുകളും നാല് ചിനൂക്കുകളും പിന്നീട് വാങ്ങും. കൂടാതെ മിസൈലുകളും റോക്കറ്റുകളും ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങും.

ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ കമ്പോളമായി വളര്‍ത്തുകയെന്ന അമേരിക്കന്‍ ലക്ഷ്യവും പ്രധാനമാണ്. 10 ബില്യണ്‍ യു.എസ് ഡോളറിന്റെ പ്രതിരോധ കരാറുകളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ അമേരിക്കന്‍ കമ്പനികളുമായി ഒപ്പുവച്ചത്. ബുധനാഴ്ച അമേരിക്കയിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും

Share this news

Leave a Reply

%d bloggers like this: