നിയമത്തിന്‍റെ പഴുതടക്കാന്‍ ദ്രുതഗതിയില്‍ നിയമം മാറ്റി മന്ത്രി ഒപ്പ് വെച്ചു

ഡബ്ലിന്‍:  മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ നിയമത്തിലെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടാന്‍ നോക്കുന്നത് തടയുന്നതിന് അടിയന്തരമായി നിയമത്തില്‍ ഗതാഗതമന്ത്രി പാസ്കല്‍ ഡോണീഹോ ഒപ്പ് വെച്ചു. നൂറ് കണക്കന് ഡ്രൈവര്‍മാരാണ് നിയമത്തിലെ പഴുത് ഉപയോഗിച്ച് വിചാരണ നടപടികളില്‍ നിന്ന് തടിതപ്പാന്‍ സാധ്യതയുണ്ടായിരുന്നത്.  ഇന്നലെ ഹൈക്കോടതി ജഡ്ജ് ശ്വാസ പരിശോധനയുടെ റിപ്പോര്‍ട്ട് ഇംഗ്ലീഷിലും ഐറിഷ് ഭാഷയിലും ഇല്ലെങ്കില്‍ തെളിവായി പരിഗണിക്കാനാകില്ലെന്ന് പറ‍ഞ്ഞിരുന്നു. ഇതാകട്ടെ ഗാര്‍ഡയ്ക്ക് നടപടികളെടുക്കുന്നതിന് തടസം സൃഷ്ടിക്കുന്നതുമാണ്.

പുതിയ നിയമത്തോടെ ഇരു ഭാഷയിലേതിലെങ്കിലും ഉപയോഗിച്ച് ഡ്രിങ് ഡ്രൈവിങ് ടിക്കറ്റ് നല്‍കാം. അതേ സമയം പുതിയതായി നല്‍കുന്ന   റിപ്പോര്‍ട്ടുകള്‍ക്ക് ഇത് ബാധകമാകുന്നത് പോലെ പഴയതിന് ബാധകമാകുമോ എന്ന് വ്യക്തമല്ല. ഭാഷയുമായി ബന്ധപ്പെട്ട് കോടതിയുടെ നിരീക്ഷണം വന്നതോടെ അറ്റോണി ജനറലിന്‍റെ ഓഫീസ് ഉപദേശം സ്വീകരിച്ചാണ് നിയമം മാറ്റിയത്. റോഡ് സുരക്ഷയുടെ പ്രാധാന്യം പരിഗണിച്ച് വേഗത്തില്‍ തന്നെ നിയമം ഒപ്പുവെയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് കോടതി ഇംഗ്ലീഷ് ഭാഷയില്‍ മാത്രം റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് തെളിവായി കാണാനാകില്ലെന്ന് വ്യക്തമാക്കിയത്. ഒരൊറ്റ കേസിലായിരുന്നു പരാമര്‍ശമെങ്കിലും ഇത് മറ്റുള്ളവയുടെ കൂടി ബാധിക്കുന്നതാകുമെന്ന് ആശങ്ക വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: