അയര്‍ലന്‍ഡിലെ മലയാളിയുടെ മാതാവ് കുമ്പസാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു

അയര്‍കുന്നം: അയര്‍ലന്‍ഡിലെ സ്ലൈഗോയില്‍ താമസക്കുന്ന സന്തോഷ് ജോസഫിന്റെ മാതാവ് ത്രേസ്യാമ്മ (85) നിര്യാതയായി.

ആറുമാനൂര്‍ മൂഴിക്കലായ കിഴക്കേ നെടുമറ്റത്തില്‍ എം.സി.ജോസഫിന്റെ(കുഞ്ഞ്) ഭാര്യയാണ്. ഇന്ന് രാവിലെ പള്ളിയില്‍ കുമ്പസാരിക്കുന്നതിനിടയില്‍ ബോധരഹിതയായി വീഴുകയായിരുന്നു. ത്രേസ്യാമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംസ്‌കാരം പിന്നീട് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ നടത്തപ്പെടും.സന്തോഷ് ജോസഫിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ അനുശോചനം രേഖപ്പെടുത്തി

Share this news

Leave a Reply

%d bloggers like this: