അഭയാര്‍ത്ഥി പ്രവാഹം നമ്മുടെ വീക്ഷണത്തില്‍ : സംവാദം മലയാളം ഒരുക്കുന്നു.

 

ഡബ്ലിന്‍:സമീപ കാലത്ത് യൂറോപ്പിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തി സിറിയന്‍ അഭയാര്‍ത്ഥികള്‍ തുറന്നു കിടക്കുന്ന യൂറോപ്പിലേയ്ക്ക് കടന്നു വരുന്നതോടെ സജീവ ചര്‍ച്ചയില്‍ ആയ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ അന്തസത്ത തേടി അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ”മലയാളം” സംവാദം ഒരുക്കുന്നു.
അഭയാര്‍ത്ഥിയകളുടെ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി അഭയാര്‍ത്ഥികളെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് വാദിക്കുന്നവര്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ആശങ്കകളും ഭാവിയിലെ ഭീക്ഷിണികളും ചൂണ്ടി കാട്ടി നിശബ്ദ എതിര്‍പ്പുകളും ഉയരുന്നതാണ് യൂറോപ്പിലെ വര്‍ത്തമാന കാല രാഷ്ട്രീയ ചിത്രം.

ഈ സാഹചര്യത്തില്‍ യൂറോപ്പിലെ താമസക്കാരും പൗരന്മാരുമായ നൂറുകണക്കിന് മലയാളികളാണ് അയര്‍ലന്‍ഡില്‍ താമസിക്കുന്നത്.ഇവരെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായും രേഖകളുമായി എത്തിയവരും ഭാവി തലമുറയെ ഇവിടെ നട്ടു വളര്‍ത്തുന്നവരുമാണ്.ഈ വിഷയം ഇതു കൊണ്ട് തന്നെ അതീവ പ്രാധാന്യവും അവബോധം ഉളവാകേണ്ടതുമാണന്ന് ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
അഭയാര്‍ത്ഥി പ്രവാഹം നമ്മുടെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ മലയാളം ഡബ്ലിനിലെ താലയിലുള്ള സ്‌പൈസ് ബസാര്‍ ഹാളില്‍ സംവാദം സംഘടിപ്പിക്കുന്നു.ഉന്നത നിലവാരം പുലര്‍ത്തുന്നതിനൊപ്പം അതീവ ഗൗരവമുള്ളഈ വിഷയത്തില്‍ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.നാളെയുടെ ദിനങ്ങള്‍ എങ്ങനെ എന്ന തീര്‍മാനം രാഷ്ട്രീയ മായതിനാല്‍ ഇതിന്റെ പ്രാധാന്യവും മലയാളികള്‍ക്ക് ബോധ്യം ഉണ്ട് എന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഒക്‌ടോബര്‍ മാസം 4 തീയ്യതി വൈകിട്ട് 5 മണിക്കാണ് താലയില്‍ സംവാദം സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

വി ഡി രാജന്‍: 087 057 3885,  ഷാജു ജോസ്:087 646 0316

Share this news

Leave a Reply

%d bloggers like this: