ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഫെയ്‌സ്ബുക്ക് ക്യാംപെയ്‌നായ ത്രവര്‍ണ പ്രൊഫൈല്‍ ചിത്രത്തിന്റെ സോഴ്‌സ് കോഡ് മാറ്റി

ന്യൂഡല്‍ഹി: വിവാദമായതോടെ ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഫെയ്‌സ്ബുക്ക് ക്യാംപെയ്‌നായ ത്രവര്‍ണ പ്രൊഫൈല്‍ ചിത്രത്തിന്റെ സോഴ്‌സ് കോഡ് മാറ്റി. ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ നെറ്റ് ന്യൂട്രാലിറ്റി അട്ടിമറിക്കാനുള്ള ശ്രമമാണ് ഫെയ്‌സ്ബുക്ക് നടത്തുന്നതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

വിമര്‍ശനം ശക്തമായതോടെ സോഴ്‌സ് കോഡില്‍ എന്ന് Internet.org profile picture നല്‍കിയിരുന്നത് മാറ്റി ഫെയ്‌സ്ബുക്ക് digitalIndiaProfilePicture_prideAvatar എന്നാക്കി മാറ്റിയിരിക്കുകയാണ്. എഞ്ചിനീയര്‍ക്ക് സംഭവിച്ച പിഴവിനെ തുടര്‍ന്നാണ് സോഴ്‌സ് കോഡ് മാറിപ്പോയതെന്ന് ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇതിന് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗുമായി ബന്ധമില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.
ആശയക്കുഴപ്പം ഒഴിവാക്കാന്‍ സോഴ്‌സ് കോഡ് മാറ്റുന്നതായും ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്കും റിലയന്‍സും സംയുക്തമായി അവതരിപ്പിച്ച ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ഇന്റര്‍നെറ്റ് സമത്വം അട്ടിമറിക്കുന്നതായി നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ പേര് ഫ്രീ ബേസിക്‌സ് എന്നും മാറ്റിയിരുന്നു.

Share this news

Leave a Reply

%d bloggers like this: