എച്ച്എസ്ഇ വേണ്ടെന്ന് വെയ്ക്കും, കണ്‍സള്‍ട്ടന്‍റുമാരുടെ വേതനം ഉയരും- ഭാവി പരിപാടികള്‍ വ്യക്തമാക്കി ലിയോ വരേദ്ക്കര്‍

ഡബ്ലിന്‍: ആരോഗ്യമേഖലയില്‍ സമീപഭാവിയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സൂചന നല്കി ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിന്‍റെ പ്രസംഗം. എച്ച്എസ്ഇ വേണ്ടെന്ന് വയ്ക്കല്‍, കണ്‍സള്‍ട്ടന്‍റുമാരുടെ വേതന വര്‍ധന, പ്രൈസിങ് ഓഫീസ് തുടങ്ങി വിവധ പരിപാടികളാണ് ആരോഗ്യമേഖലയില്‍ ഉദ്ദേശിക്കുന്നത്.

എച്ച്എസ്ഇ വേണ്ടെന്ന് വെയ്ക്കമെന്ന് പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംവിധാനം വേണ്ടെന്ന് വെയ്ക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍റ് അസോസിയേഷന്‍റെ ടുളമോറിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള സംവിധാനത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് പോകുമെന്ന് പറയുന്നുണ്ടെങ്കിലും എച്ച്എസ്ഇ നിലവില്‍ കാര്യക്ഷമമല്ലെന്നും പ്രവര്‍ത്തന യോഗ്യമല്ലെന്നുമുള്ള വാദം വരേദ്ക്കര്‍ തള്ളി. യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് അനകൂലമായി എച്ച്എസ്ഇയെ ഇല്ലാതാക്കുക എന്നത് വരേദ്ക്കറിന് മുമ്പ് ആരോഗ്യം കൈകാര്യംചെയ്ത ജെയിംസ് റെയിലയുടെ കൂടിനയമായിരുന്നു.

സാമ്പത്തകമായി താങ്ങാവുന്ന വിധത്തില്‍ ആരോഗ്യ പരിചരണം എല്ലായിടത്തും വ്യാപിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും വരേദ്ക്കര്‍ വ്യക്തമാക്കി. യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയറില്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും സമയബന്ധിതമായി എല്ലാവര്‍ക്കും സാമ്പത്തികമായി വഹിക്കാന്‍ കഴിയുന്ന വിധത്തില്‍ പരിചരണം ലഭ്യമാകുകയും വേണം. എന്നാലിതിന് ആദ്യം അടിത്തറ ഇടേണ്ടതുണ്ടെന്നും വ്യക്തമാക്കി.

ആക്ടിവിറ്റി ബേസ്ഡ് ഫണ്ടിങ് നടപ്പാക്കുന്നതിനെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു. ഹെല്‍ത്ത്കെയര്‍ പ്രൈസിങ് ഓഫീസ്, മരുന്നുകള്‍ക്ക് പണം മടക്കി നല്‍കുന്നതിനുള്ള സംവിധാനം എന്നിവ ഭാവിയില്‍ പ്രതീക്ഷിക്കാം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കണ്‍സള്‍ട്ടന്‍റുകള്‍ക്ക് വ്യക്തിയൊന്നിന് 12000 യൂറോയും 13000യൂറോയും വേതനം കൂടുതലായി ലഭിക്കും. ഇതോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി വേതനത്തിന്‍റെ കാര്യത്തില്‍ അയര്‍ലന്‍ഡിന് മത്സരിക്കാന‍് കഴിയുമെന്ന് കരുതുന്നതായും പറഞ്ഞു.

 

എസ്

Share this news

Leave a Reply

%d bloggers like this: