എഞ്ചിന്‍ തകരാര്‍: എയര്‍ ലിംഗ്‌സ് ഫ്‌ളൈറ്റിന് എമര്‍ജന്‍സി ലാന്‍ഡിംഗ്,ഒരാഴ്ചയ്ക്കുള്ളില്‍ എയര്‍ലിംഗ്‌സ് വിമാനം തിരിച്ചിറക്കുന്നത് മൂന്നാം തവണ, ആശങ്കയോടെ യാത്രികര്‍

 

ഡബ്ലിന്‍: 181 യാത്രക്കാരുമായി ഡബ്ലിനില്‍ നിന്ന് ഫറോയിലേക്ക് യാത്രതിരിച്ച എയര്‍ലിംഗ്‌സ് വിമാനം സാങ്കേതിക തകരാറുകലെ തുടര്‍ന്ന് തിരിച്ചിറിക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 6.20 ന് പറന്നുയര്‍ന്ന EI 490 ഫ്‌ളൈറ്റാണ് എഞ്ചിന്‍ തകാറാനെ തുടര്‍ന്ന് 7.06 ന് അടിയന്തരമായി തിരിച്ചിറക്കിയത്. എഞ്ചിന് വിറയലനുഭവപ്പെട്ടുവെന്നാണ് സൂചന.

ലാന്‍ഡിംഗിന്റെ സമയത്ത് സുരക്ഷ സംവിധാനങ്ങളുമായി എമര്‍ജന്‍സി സര്‍വീസ് എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്നു. യാത്രക്കാതെ സുരക്ഷിതമായി പുറത്തിറക്കി. മറ്റൊരു ഫ്‌ളൈറ്റില്‍ ഇവരെ പോര്‍ച്ചുഗലിലേക്ക് അയയ്ക്കുമെന്ന് എയര്‍ലിംഗ്‌സ് അധികൃതര്‍ വ്യക്തമാക്കി. മറ്റ് വിമാന സര്‍വീസുകളില്‍ മാറ്റമില്ല.

ഡബ്ലിനില്‍ നിന്ന് ജര്‍മ്മനിയിലേക്ക് യാത്രതിരിച്ച എയര്‍ലിംഗ്‌സ് ഫ്‌ളൈറ്റ് കാബിനില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ തിരിച്ചിറക്കിരുന്നു. കൂടാതെ സെപ്റ്റംബര്‍ 29 ന് ഷാനോണിലേക്ക് വരുകയായിരുന്ന എയര്‍ലിംഗ്‌സ് വിമാനവും ന്യൂയോര്‍ക്ക് JFK വിമാനത്താവളത്തില്‍ അടിയന്തമായി ഇറക്കിയിരുന്നു. സാങ്കേതിക തകരാറിനെതുടര്‍ന്നാണ് വിമാനം ന്യൂയോര്‍ക്കില്‍ ഇറക്കേണ്ടി വന്നതെന്ന് എയര്‍ലിംഗ്‌സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എയര്‍ ലിംഗ്്‌സ് ഫ്‌ളൈറ്റില്‍ തുടരെ തുടരെ യുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ യാത്രികരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: