വിദേശങ്ങളിലേക്ക് കുടിയേറിയവര്‍ തിരിച്ചെത്തിയാല്‍ 30% ടാക്‌സ്, 51% നികുതിയടക്കുന്ന ഐറിഷ് ജോലിക്കാര്‍ ആശങ്കയില്‍

 

ഡബ്ലിന്‍: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിദേശങ്ങളിലേക്ക് കുടിയേറിയ ഐറിഷുകാരെ തിരികെ അയര്‍ലന്‍ഡിലേത്തിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കുടിയേറ്റക്കാരായ ജോലിക്കാര്‍ തിരികെ അയര്‍ലന്‍ഡിലെത്തിയാല്‍ അവര്‍ക്കുള്ള നികുതി 30 ശതമാനമാനമായി കുറയ്ക്കണമെന്ന് നിര്‍ദേശവുമായി തൊഴില്‍മന്ത്രി റിചാര്‍ഡ് ബ്രൂട്ടന്‍ രംഗത്ത്. ഐറിഷ് ജോലിക്കാരെ രോഷാകുലരാക്കുന്ന ഈ നിര്‍ദേശം ബജറ്റിനു മുന്നോടിയായി ധനമന്ത്രി മൈക്കിള്‍ നൂനന് സമര്‍പ്പിക്കുമെന്നാണ് സൂചന. നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അയര്‍ലന്‍ഡില്‍ അഞ്ച് വര്‍ഷത്തില്‍ കുടുതല്‍ ജോലി ചെയ്യാത്ത കുടിയേറ്റക്കാര്‍ക്ക് USC യും PRSI യും ഉള്‍പ്പെടുന്ന 30% ഫഌറ്റ് റേറ്റ് അനുവദിക്കണമെന്നാണ് ്ര്രബൂട്ടന്റെ നിര്‍ദേശം.

അയര്‍ലന്‍ഡിലും വിദേശത്തുമുള്ള കമ്പനികളില്‍ കഴിവുള്ള ജോലിക്കാര്‍ക്കായി യുദ്ധം തന്നെ നടക്കുന്നുണ്ടെന്നും നെതര്‍ലന്‍ഡും ഡെന്‍മാര്‍ക്കും കുടിയേറ്റക്കാരായ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് ടാക്‌സ് ഇന്‍സെന്റീവുകള്‍ നല്‍കുന്നുണ്ടെന്നും ബ്രൂട്ടന്‍ പറയുന്നു. സാമ്പത്തിക പുരോഗതി കൈവരിക്കുന്ന ബ്രിട്ടനും ഐറിഷ് സംരഭകരെ ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന് മന്ത്രി പറയുന്നു.

എന്നാല്‍ തിരികെയെത്തുന്ന കുടിയേറ്റക്കാര്‍ക്ക് നികുതിയിളവ് നല്‍കുകയെന്ന നിര്‍ദേശത്തോടനുബന്ധിച്ച്, സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ ലൈഫ് സ്റ്റൈല്‍ ചോയ്‌സിന്റെ ഭാഗമായാണ് യുവാക്കള്‍ മികച്ച അവസരം തേടി രാജ്യം വിട്ടതെന്ന ധനമന്ത്രി മൈക്കിള്‍ നൂനന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചായകുമെന്നാണ് സൂചനകള്‍. മാത്രമല്ല 51 ശതമാനം നികുതിയൊടുക്കുന്ന അയര്‍ലന്‍ഡിലെ ജോലിക്കാര്‍ക്കിടയില്‍ ഈ നിര്‍ദേശം വന്‍ പ്രതിഷേധനത്തിനിടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: