90 ദിവസത്തിനുള്ളില്‍ 4147 കോടി രൂപയുടെ കള്ളപ്പണം കണ്ടെടുത്തതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ 4147 കോടി രൂപയുടെ കള്ളപ്പണം കണ്ടെടുത്തതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് 3770 കോടി രൂപയെന്നായിരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം ഇത്രയുമാണ് വെളിപ്പെടുത്തപ്പെട്ടിരിയ്ക്കുന്ന കള്ളപ്പണമെന്ന് കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു.

സര്‍ക്കാരിന് നികുതിയിനത്തില്‍ ഇത് വരെ ലഭിച്ചത് 2488.2 കോടി രൂപയാണ്. കള്ളപ്പണം വെളിപ്പെടുത്താനുള്ള സംവിധാനം വഴി ലഭിച്ച വെളിപ്പെടുത്തലുകള്‍ പ്രകാരമാണ് സര്‍ക്കാര്‍ കണക്ക്. 90 ദിവസമാണ് വെളിപ്പെടുത്തലിനുള്ള സമയപരിധി. 60 ശതമാനം നികുതിയും പിഴയും അടച്ച ശേഷം വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് നിയമനടപടികളില്‍ നിന്ന് ഒഴിവാകാം.

അമേരിക്കയുമായി ഒപ്പിട്ട കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് കള്ളപ്പണം സംബന്ധിച്ച വിവരം ലഭിയ്ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: