ഫേസ് ബുക്കിന്‍റെ സദാചാര പോലീസിങ്…സ്തനാര്‍ബുദ സ്വയം പരിശോധന സംബന്ധിച്ച പോസ്റ്റ് കളഞ്ഞു

ഡബ്ലിന്‍: ഫേസ് ബുക്കും സദാചാര പോലീസ് ചമഞ്ഞതായി ആക്ഷേപം.

ഡബ്ലിനിലെ വെല്‍ വുമണ്‍ സെന്‍ററിന്‍റെ സ്തനാര്‍ബുദ പരിശോധനാ പോസ്റ്റാണ് ഫേസ് ബുക്ക് അധികൃതരെ ചൊടിപ്പിച്ചത്. ഫേസ് ബുക്കിന്‍റെ കര്‍ക്കശമായ  നയമത്തിന് വിരുദ്ധമായിരുന്നു പോസ്റ്റുകളെന്ന് സംശയിക്കുന്ന വിധം അത് നീക്കം ചെയ്പ്പെട്ടു. സ്താനാര്‍ബുദം ഉണ്ടോയെന്ന് തനിയെ പരിശോധിച്ചറിയുന്നതിനുള്ള വഴികളായിരുന്നു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.. ഓരേ മാസവും ചെയ്യേണ്ടുന്ന പരിശോധന രീതികളുടെ വിശദീകരണത്തിനൊപ്പം ഇതെങ്ങനെയന്ന് വ്യക്തമാക്കുന്ന ചിത്രവും കൊടുത്തതാണ് ഫേസ് ബുക്കിനെ ചൊടിപ്പിച്ചത്.

അഞ്ച് ഘട്ടങ്ങളാണ് പരിശോധനയ്ക്കായുള്ളത്. സ്തനാര്‍ബുദത്തിനെതിരെ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്ന സെന്‍റര്‍ പോസ്റ്റ് തയ്യാറാക്കിയതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും. പ്രത്യക്ഷമായി ലൈംഗിതയുണ്ടെന്ന് കാണിച്ചതിനാണ് പോസ്റ്റ് നീക്കം ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന വിശദീകരണം. സംഭവത്തിനെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ മുലയൂട്ടല്‍ സംബന്ധിച്ച്  എഴുതിയരുന്ന ലേഖനം പരസ്യ നഗ്നതയുടെ പേരില്‍ ഫേസ്ബുക്ക് കളഞ്ഞിരുന്നത് വുമെന്‍സ് കൗണ്‍സില്‍ ചൂണ്ടികാണിക്കുന്നു.

വെല്‍ വുമണ്‍സ് സെന്‍റ്റര്‍ ഫേസ് ബുക്ക് നടപടിയെ ഭ്രാന്തന്‍ നടപടിയെന്നാണ് വിമര്‍ശിച്ചത്.  വലിയ തോതില്‍ തന്നെ ലൈംഗികതാ പ്രദര്‍ശനങ്ങള്‍ തോന്നുന്ന നിരവധി പോസ്റ്റുകള്‍ഫേസ്ബുക്കിലുണ്ടെന്നിരിക്കെയാണ് ഈ നടപടിയെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

 

 

എസ്

Share this news

Leave a Reply

%d bloggers like this: