ഡല്‍ഹിയില്‍ നാലുവയസുകാരിയെ പീഡിപ്പിച്ചത് അതിക്രൂരമായി; നിര്‍ഭയ സംഭവത്തെ ഓര്‍മിപ്പിക്കുന്ന മുറിവുകളെന്ന് ഡോക്ടമാര്‍, കുട്ടിയുടെ നില ഗുരുതരം

 
ന്യൂഡല്‍ഹി:നിര്‍ഭയ സംഭവത്തെ ഓര്‍മിപ്പിക്കും വിധം അതിക്രൂരമായാണ് നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍. നാലു വയസുളള ബാലികയെ അതിഭീകരമായ പരിക്കുകളോടെയാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ചെറുകുടലിനും, സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പെടെയുളളവയ്ക്കും ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും നിരവധി ശസ്ത്രക്രിയകള്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പൂര്‍ണമായി സുഖപ്പെടുവാന്‍ ആറുമാസത്തിലേറെ സമയമെടുക്കുമെന്നും ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഡല്‍ഹിയുടെ വടക്കന്‍ പ്രവിശ്യയിലുളള കേശവപുരത്തെ ദരിദ്രകുടുംബത്തിലെയാണ് നാലുവയസുളള ബാലിക. നൂഡില്‍സ് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് വെള്ളിയാഴ്ച കുട്ടിയെ അപരിചിതര്‍ വിളിച്ചുകൊണ്ടുപോയെന്നും അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ വേദനയോടെ അലറിക്കരഞ്ഞ് രക്തമൊലിപ്പിച്ചാണ് മകള്‍ മടങ്ങിവന്നതെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. കൂട്ടിക്കൊണ്ടുപോയ വ്യക്തിയെ കൂടാതെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും പീഡനത്തിനുശേഷം കുട്ടിയെ വകവരുത്താനായിരുന്നു അവരുടെ ശ്രമമെന്നും ഉറക്കെയുളള കുട്ടിയുടെ നിലവിളിയാണ് രക്ഷിച്ചതെന്നും സംഭവം ആസൂത്രിതമാണെന്നും പിതാവ് പറഞ്ഞു.

കുട്ടിയെ പീഡിപ്പിച്ചവര്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പീഡനത്തിനും,വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: