മാന്‍ ബുക്കര്‍ പ്രൈസ് ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജയിംസിന്

ലണ്ടന്‍ : മാന്‍ ബുക്കര്‍പ്രൈസ് ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജയിംസിന്. സംഗീതജ്ഞനായ ബോബ്മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ്’ എന്ന പുസ്തകത്തിനാണ് 2015 ലെ പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്. 1970 കളില്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ ‘ദി ഇയര്‍ ഓഫ് ദ് റണ്‍എവെയ്‌സ്’ എന്ന പുസ്തകത്തെയാണ് മാര്‍ലോന്‍ അവസാന റൗണ്ടില്‍ തോല്‍പ്പിച്ചത്. 34 വയസ്സുള്ള സഹോട്ട ജനിച്ചതും വളര്‍ന്നതുമെല്ലാം ബ്രിട്ടനിലെ ഡാബിഷെറിലാണ്. ഇപ്പോള്‍ താമസം ഷെഫീല്‍ഡില്‍.

വളരെ ആവേശം നല്‍കുന്നതും നാളെയുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നമ്മളെ പ്രചോദിപ്പിക്കുന്നതുമാണ് പുസ്തകമെന്ന് മാര്‍ലോന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 യൂറോയാണ് സമ്മാനത്തുകയായി ജയിംസിന് ലഭിക്കുക. 1970കളിലെ ജമൈക്കന്‍ രാഷ്ട്രീയത്തെയും സംഗീതത്തെയും എങ്ങിനെ സ്വാധീനിച്ചുവെന്നും പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നു.

ടോം മക്കാര്‍ത്തിയുടെ (ബ്രിട്ടന്‍) സാറ്റിന്‍ ഐലന്‍ഡ്, ചിഗോസി ഒബിയോമയുടെ (നൈജീരിയ) ദ് ഫിഷര്‍മെന്‍, ആന്‍ ടൈലറിന്റെ (യുഎസ്) സ്പൂള്‍ ഓഫ് ബ്ലൂ ത്രെഡ്, ഹാന്യ യനാഗിഹാരയുടെ (യുഎസ്) എ ലിറ്റില്‍ ലൈഫ് എന്നീ നോവലുകളാണ് ബുക്കര്‍ ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റു കൃതികള്‍.

 

എസ്

Share this news

Leave a Reply

%d bloggers like this: