അന്നദാനം നടത്താന്‍ വീരപ്പന്റെ ഭാര്യയ്ക്ക് അനുമതി

 

ചെന്നൈ: കൊല്ലപ്പെട്ട ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ പതിനൊന്നാം ചരമവാര്‍ഷിക ദിനത്തില്‍ അന്നദാനം സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കു മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. 2004 ഒക്‌ടോബര്‍ 18നാണു പോലീസ് തന്റെ ഭര്‍ത്താവിനെ വെടിവച്ചു കൊന്നതെന്നും അന്നുമുതല്‍ എല്ലാക്കൊല്ലവും നടത്താറുള്ള പരിപാടിക്ക് ഇത്തവണ മേട്ടൂര്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നുവെന്നും വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍, അന്നദാനത്തിനു പുറമേ ഇവര്‍ മറ്റെന്തെങ്കിലും പരിപാടി നടത്താനൊരുങ്ങിയാല്‍ പോലീസിനു നടപടിയെടുക്കാമെന്നും ജസ്റ്റീസ് സുന്ദരേഷ് കൂട്ടിച്ചേര്‍ത്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: