ഇറാക്കില്‍ ഐഎസ് തട്ടിക്കൊണ്ടു പോയ 38 ഇന്ത്യക്കാരും സുരക്ഷിതര്‍: മുഹമ്മൂദ് അബ്ബാസ്

 

റാമല്ല: ഇറാക്കില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 38 ഇന്ത്യക്കാരും ജീവനോടെ തന്നെയുണ്ടെന്നു പലസ്തീന്‍ പ്രസിഡന്റ് മുഹമ്മൂദ് അബ്ബാസ്. പലസ്തീന്‍ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടാണ് അബ്ബാസ് ഈ വിവരം അറിയിച്ചത്. എന്നാല്‍ ഇതു സംബന്ധിക്കുന്ന എന്തെങ്കിലും രേഖകള്‍ കൈമാറാന്‍ അബ്ബാസ് തയാറായില്ല.

ഒരു വര്‍ഷത്തിനു മുമ്പ് ഇറാക്കിലെ മൊസൂളില്‍ വച്ചാണ് ഇന്ത്യന്‍ പൗരന്‍മാരായ 38 പേരെ ഐഎസ് തടവിലാക്കിയത്. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഭീകരവാദികളുടെ തടവിലായ എല്ലാവരേയും അവര്‍ കൊലപ്പെടുത്തിയെന്നും ഐഎസ് വെറുതെ വിട്ട ഒരു ഇന്ത്യക്കാരന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: