ഐഎസിന്റെ വെബ്‌സൈറ്റുകള്‍ ഇന്ത്യ നിരോധിച്ചു

 

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ രണ്ടു വെബ്‌സൈറ്റുകളും രണ്ടു ഫെയ്‌സ്ബുക്ക് പേജുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടെലികോം മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി എന്നിവരുടെ ഉന്നതതല യോഗത്തിലാണു തീരുമാനം. ഐബി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വെബ്‌സൈറ്റുകള്‍ നിരോധി്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഐഎസിന്റെ വെബ്‌സൈറ്റുകളാണു നിരോധിച്ചിരുക്കുന്നത്. ജമ്മു കാഷ്മീരില്‍ നിന്നുള്ള അജ്ഞാതരായ രണ്ടു പേരുടെ ഫെയ്‌സ്ബുക്ക് പേജും നിരോധിച്ചിട്ടുണ്ട്. ആരോപണ വിധേയമായ വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്ക് പേജിലും രാജ്യതാത്പര്യങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങളും തീവ്രവാദ ആശയങ്ങളുമാണു പ്രചരിപ്പിക്കുന്നതെന്നു രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഐഎസിന്റെ വെബ്‌സൈറ്റില്‍ ബോംബ് നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും തീവ്രവാദ ആക്രമണം നടത്തുന്നതിനുള്ള പരിശീലനവും വിവരച്ചിട്ടുണ്ട്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അറുപതോളം വെബ്‌സൈറ്റുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പേജുകളും ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: