അതിര്‍ത്തികടന്നെത്തിയ പാക് ബാലനെ ഇന്ത്യന്‍ സൈന്യം തിരിച്ചേല്‍പിച്ചു

 

ജമ്മു: പാക്കിസ്ഥാനില്‍നിന്ന് രാജ്യാന്തര അതിര്‍ത്തി കടന്നെത്തിയ റിസ്‌വാന്‍ എന്ന പതിനഞ്ചുകാരനെ ഇന്ത്യ തിരിച്ചേല്‍പ്പിച്ചു. ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാസേനയാണ് ആര്‍എസ് പുര മേഖലയില്‍ കുട്ടിയെ പാക്കിസ്ഥാനു കൈമാറിയത്.

ബുധനാഴ്ചയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ വേലികടന്നു കുട്ടി ഇന്ത്യന്‍ മേഖലയിലെത്തിയത്. പാക്കിസ്ഥാനിലെ ദാരിഫ്‌വാല ജില്ലയിലെ അമിന്‍ അലിയുടെ മകനാണു റിസ്‌വാന്‍.

-എജെ-

Share this news

Leave a Reply

%d bloggers like this: