കോള്‍ ഇടയ്ക്കുവെച്ചു മുറിഞ്ഞാല്‍ ഉപയോക്താവിനു നഷ്ടപരിഹാരം നല്‍കണം: ട്രായ്

 

ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്നു മൊബൈല്‍ കോളുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നാല്‍ ഉപയോക്താക്കള്‍ക്കു നഷ്ടപരിഹാരം നല്‍കുവാന്‍ ട്രായ് നിര്‍ദേശിച്ചു. കോള്‍ ഡ്രോപ്പ് പ്രശ്‌നത്തില്‍ ഒരോ കോളുകള്‍ക്കും ഒരു രൂപ എന്ന നിരക്കില്‍ സേവനം നല്‍കുന്ന ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കാനാണു ട്രായുടെ നിര്‍ദേശം. ഒരു ദിവസം ഇത്തരത്തില്‍ മൂന്നു രൂപ വരെ നല്‍കാം. ഇതില്‍ കൂടുതല്‍ പിഴയായി നല്‍കേണ്ടതില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കോള്‍ ഡ്രോപ്പ് പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കണ്‌ടെത്തണമെന്നു കേന്ദ്രം ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെലികോം സ്‌പെക്ട്രത്തിന്റെ വില കുത്തനെ കൂട്ടിയ കേന്ദ്രത്തിന്റെ നടപടിയും കൂടുതല്‍ ടവറുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കാതിരിക്കുകയും ചെയ്യുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നതാണു ടെലികോം കമ്പനികളുടെ വാദം.
-എജെ-

Share this news

Leave a Reply

%d bloggers like this: