ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‌ലീങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി

 

ചണ്ഡിഗഢ്: രാജ്യത്ത് ജീവിക്കണമെങ്കില്‍ മുസ്‌ലീങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. പശു, ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷ വിഭാഗത്തിന്റെ വിശ്വാസങ്ങളാണ്. ഇതിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ മുസ്‌ലീങ്ങള്‍ സൂക്ഷിക്കണമെന്നും ഖട്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് ഖട്ടറിന്റെ വിവാദ പ്രസ്താവന.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്ന സംശയം ആരോപിച്ചു അമ്പതുകാരന്‍ മുഹമ്മദ് അഖ്‌ലാഖിനെ ഒരു ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം തെറ്റിദ്ധാരണമൂലം സംഭവിച്ചതാണ്. ഇതില്‍ ഇരുവിഭാഗത്തിനും തെറ്റുപറ്റിയതായി ദാദ്രി സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി ഖട്ടര്‍ പറഞ്ഞു. വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: