പാലക്കാട്: അട്ടപ്പാടിയില്‍ പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. കടുകുമണ്ണ ഊരില്‍ അഗളി സിഐയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കു പോയ സംഘത്തിന്റെ നേര്‍ക്കാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ മാവോയിസ്റ്റുകള്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പത്തു തവണയോളം പോലീസ് വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കു ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു പാലക്കാട് എസ്പി അറിയിച്ചു.
ആക്രമണത്തിനു പിന്നില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണെന്നാണ് വിലയിരുത്തല്‍. നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അഗളിയിലെ കടുകുമണ്ണയില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
-എജെ-