സൗദിയില്‍ ഐഎസ് ഭീകരാക്രമണം;അഞ്ചുപേര്‍ കൊല്ലപ്പെ

ട്ടു

ജിദ്ദ: സൗദിയില്‍ വീണ്ടും ഭീകരാക്രമണം. കിഴക്കന്‍ സൗദി നഗരമായ സൈഹാത്തില്‍ ഷിയാക്കള്‍ കൂടിയിരുന്ന ഹാളിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഷിയാ മുസ്ലിംങ്ങള്‍ വിരുദ്ധദിനമായി കരുതുന്ന ആശുറാ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക്ക് സ്‌റ്റേറ്റിനോട് ബന്ധപ്പെട്ടവര്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഹാളില്‍ കടന്ന തോക്കുധാരി ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നെന്നും പോലീസിന്റെ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടതായും അഭ്യന്തരമന്ത്രാലയം അറിയിച്ചു. അക്രമണത്തില്‍ മൂന്ന് തീവ്രവദികള്‍ ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട ഒരാള്‍ ഒഴികെ രണ്ട് പേര്‍ പിടിയിലായെന്നും അധികൃതര്‍ വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: