വാഹനപകടത്തില്‍ സൈക്കിള്‍ യാത്രികന്‍ കൊല്ലപ്പെട്ടു

 

ഡബ്ലിന്‍: ഡൊനഗല്‍ കൗണ്ടിയില്‍ ഇന്ന രാവിലെ നടന്ന വാഹനപകടത്തില്‍ സൈക്കിള്‍ യാത്രികന്‍ കൊല്ലപ്പെട്ടു. ഗ്ലെനീലി മണിഡറാഹില്‍ രാവിലെ 9.15 നാണ് അപകടം നടന്നത്. സൈക്കിള്‍ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 40 വയസുകാരനായ സൈക്കിള്‍ യാത്രികന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. പരിക്കുപറ്റിയ സഹയാത്രികനെ ലെറ്റര്‍ കെനി ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാനിന്റെ ഡ്രൈവര്‍ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കായി റോഡ് അടച്ചിരിക്കുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: