രാത്രി യാത്രയില്‍ അയര്‍ലന്‍ഡിലെ സ്ത്രീകള്‍ സുരക്ഷിതരാണോ? ജെനിയുടെ അനുഭവം

ഡബ്ലിന്‍:ഒരു ബസ് യാത്രയില്‍ അപമാനവും ഭയവും തോന്നേണ്ടതില്ല. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഡബ്ലിന്‍ സിറ്റി സെന്ററില്‍ ബസ് കാത്തുനിന്ന നിമിഷം ജെനി സ്റ്റാന്‍ലിയ്ക്ക് പറയാനുള്ളത് അപമാനിക്കപ്പെട്ട അനുഭവമാണ്. ബസ് കാത്തുനില്‍ക്കുമ്പോള്‍ ആദ്യം കാംഡണ്‍ സ്ട്രീറ്റിലും പിന്നീട് ഏഡൈന്‍ ക്വെയിലും കൗമാരക്കാരായ ഒരു സംഘം ചെറുപ്പക്കാര്‍ ജെന്നിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ചൂളംവിളിയും പരിഹാസവും ലൈംഗിക ചുവയുള്ള വര്‍ണനയും ജെനിയെ അപമാനം കൊണ്ട് പുകഞ്ഞുവെന്നും ദേഷ്യവും ഭയവും ദുഖവും തോന്നിയെന്ന് ജെനി പറയുന്നു.

അധ്യാപികയായി ജോലി നോക്കിയിരുന്ന ജെനി ഒരുവര്‍ഷമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. രാത്രി 10.45 നാണ് 15-ാമ നമ്പര്‍ ബസിനായി ജെനി കാത്തുനിന്നത്. നോര്‍ത്ത് ഡബ്ലിനിലെ പോര്‍ട്ട്‌മോര്‍നോക്കിലേക്കായിരുന്നു ജെനിക്ക് പോകേണ്ടിയിരുന്നത്. മദ്യപിച്ചെത്തിയ സംഘം ജെനിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. ശല്യം അധികമായപ്പോള്‍ കാംഡണ്‍ സട്രീറ്റ് നിന്ന് മാറി ജെനി ഏഡന്‍ ക്വെയിലെത്തി. അവിടെനിന്നും ബസില്‍ കയറിപ്പറ്റി ഡ്രൈവറുടെ സീറ്റിന് സമീപത്തായി ലഭിച്ച സീറ്റിലിരുന്നു. എന്നാല്‍ ബസിലും യുവാക്കളുടെ ഒരു സംഘം അശ്ലീല ആംഗ്യങ്ങളും സംഭാഷണങ്ങളും തുടങ്ങി. അപമാനഭാരവുമായാണ് ജെനി വീട്ടില്‍ മടങ്ങിയെത്തിയത്.

ഡബ്ലിനില്‍ ഇത്തരത്തില്‍ മദ്യപിച്ചെത്തുന്ന സംഘങ്ങളുടെ മോശം പെരുമാറ്റത്തിന് താനും തന്നെപ്പോലെയുള്ള നിരവധി സ്ത്രീകളും ഇരകളാകാറുണ്ടെന്ന് ജെനി പറയുന്നു. ഇത്തരം ചൂഷണങ്ങളെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്നും എന്നാല്‍ തുറന്നുപറയുന്നതിലൂടെ ഒരു പരിധിവരെ ഇത്തരം പെരുമാറ്റരീതികളെ തടയാനാകുമെന്നും അവര്‍ പറയുന്നു. മദ്യമാണ് ഒരു പരിധിവരെ ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണമാകുന്നതെന്നും സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇത്തരം സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: