യുവതി പ്രസവിച്ചു, യുഎസ് വിമാനം അടിയന്തരമായി ഡബ്ലിനില്‍ ഇറക്കി

 

ഡബ്ലിന്‍: വിമാനത്തില്‍ വെച്ച് യുവതി മാസം തികയാതെ പ്രസവിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് യുഎസ് വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലിറക്കി. യുവതിയെ ആംബുലന്‍സില്‍ റോട്ടുണ്ട ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

പാരീസില്‍ നിന്ന് നോര്‍ത്ത് കാലിഫോര്‍ണിയയിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് യുവതിയിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ എമര്ജന്‍സി പ്രഖ്യാപിച്ച് ഡബ്ലിനിലേക്ക് തിരിച്ചുവിട്ടത്. ഐറിഷ് സമയം ഉച്ചയ്്ക്ക് 1.45 ന് വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ യുവതിയ്ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. യുവതി ഏതു രാജ്യക്കാരിയാണെന്ന് വിവരവും ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: