അസിന്‍-രാഹുല്‍ ശര്‍മ്മ വിവാഹം നവംബര്‍ 26 ന്

 

ന്യൂഡല്‍ഹി: ചലച്ചിത്രതാരം അസിന്റെ വിവാഹം നവംബര്‍ 26ന്. മൈക്രോ മാക്‌സ് മൊബൈല്‍ കമ്പനിയുടെ സഹസ്ഥാപകനും ഡയറക്ടറുമായ രാഹുല്‍ ശര്‍മയാണു വരന്‍. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ചായിരിക്കും വിവാഹചടങ്ങുകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം അന്നു തന്നെ ഡല്‍ഹിയിലെ ഗ്രീന്‍സ് ഫാം ഹൗസില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിക്കുന്നുണ്ട്.

ഇതോടൊപ്പം നവംബര്‍ 28ന് മുംബൈയിലും ഒരു വിവാഹ പാര്‍ട്ടി നടത്തുന്നുണ്ട്. ഈ ചടങ്ങിലായിരിക്കും സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുക. ദില്ലിയിലെ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ അസിനും രാഹുലും ക്ഷണിച്ചിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ട്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിലൂടെയാണ് അസിന്‍ സിനിമ രംഗത്ത് എത്തിയത്. ഗജിനി എന്ന ചിത്രത്തിലൂടെയാണ്
ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തിയത്.

നടനും മൈക്രോ മാക്‌സിന്റെ ആദ്യ ബ്രാന്‍ഡ് അംബാസിഡറുമായി അക്ഷയ് കുമാറാണ് രാഹുല്‍ ശര്‍മ്മ അസിന് പരിചയപ്പെടുത്തുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ബോളിവുഡില്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും ഇതേക്കുറിച്ച് അസിനും രാഹുലും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: