കേരള ഹൗസ് കാന്റീനില്‍ ഡല്‍ഹി പോലീസ് അനുവാദമില്ലാതെ പ്രവേശിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: കേരള ഹൗസ് കാന്റീനില്‍ ഡല്‍ഹി പോലീസ് അനുവാദമില്ലാതെ പ്രവേശിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാതി നല്‍കി. പശുവിറച്ചി വിതരണം ചെയ്തുവെന്ന പരാതിയില്‍ റസിഡന്റ് കമ്മീഷണറുടെ അനുമതി ഇല്ലാതെ പോലീസ് പരിശോധന നടത്തിയതിനെതിരെയാണ് പരാതിയെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

കേരള ഹൗസില്‍ പോത്തിറച്ചിയാണ് വിളമ്പിയതെന്ന് പറഞ്ഞ ജിജി തോംസണ്‍ ഇത് തുടരുമോ എന്ന കാര്യത്തില്‍ വ്യക്തമായി അഭിപ്രായം പറഞ്ഞില്ല. നിലവിലെ സാഹചര്യത്തില്‍ സ്റ്റാഫ് ക്യാന്റീനില്‍ പോലീസ് സംരക്ഷണത്തിന്റെ ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

എന്നാല്‍ പോത്തിറച്ചി വിളമ്പുന്നത് നിര്‍ത്തിവെയക്കണമെന്ന റസിഡന്റ് കമ്മീഷണര്‍ ഗാനേഷ് കുമാറിന്റെ ഉത്തരിവിനെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനൊയൊന്ന് ഇല്ലെന്നാണ് ജിജി തോംസന്റെ പ്രതികരണം.

Share this news

Leave a Reply

%d bloggers like this: