ഉന്നത വിദ്യാഭ്യാസ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി, മെറിറ്റിന് മുന്‍ഗണന നല്‍കണം

 

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രവേശനത്തിന് മെറിറ്റ് മാത്രം മാനദണ്ഡമാക്കണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി. പന്ത് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ പലവട്ടം നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും മെറിറ്റിനേക്കാള്‍ സംവരണത്തിനു മുന്‍ഗണന ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണം. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. സ്വാതന്ത്ര്യം ലഭിച്ചിട്ട് 68 വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. സംവരണ വിഷയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും വേഗം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി നിരീക്ഷിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: