കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നു പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ചു

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നു പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ചിരിക്കുന്നത്. രാജി സന്നദ്ധത ടീം മാനേജ്‌മെന്റിനെ ടെയ്‌ലര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ എല്ലാം ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.

മുന്‍സ്‌റ്റേഴ്‌സിന്റെ പരിശീലകനായ ട്രെവര്‍ മോര്‍ഗന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കും. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ പരിശീലകനാണ് മോര്‍ഗന്‍. പരസ്പര ധാരണ പ്രകാരമുള്ള മാറ്റമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരമായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ ഈ സീസണിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബകളുടെയും ബഹ്‌റൈന്‍ ദേശീയ ടീമിന്റെയും മുന്‍ പരിശീലകന്‍ കൂടിയായിരുന്നു പീറ്റര്‍ ടെയ്‌ലര്‍. 2013ല്‍ ഇംഗ്ലണ്ട് അണ്ടര്‍20 ടീമിന്റെ പരിശീലകനായിരുന്നു. 1976ല്‍ ഇംഗ്ലണ്ടിനുവേണ്ടി നാലു മത്സരങ്ങള്‍ കളിച്ചു.

Share this news

Leave a Reply

%d bloggers like this: