കേരളത്തില്‍ ബീഫ് ഫെസ്റ്റിവലുകളെ സംഘപരിവാര്‍ എതിര്‍ത്തത് ബുദ്ധിശൂന്യത,പി.എസ്. ശ്രീധരന്‍ പിള്ള

തൃശൂര്‍: കേരളത്തില്‍ ബീഫ് ഫെസ്റ്റിവലുകളെ സംഘപരിവാര്‍ സംഘടനകളില്‍പെട്ട ചിലര്‍ എതിര്‍ത്തതു ബുദ്ധിശൂന്യതയായെന്നു ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ള. ബീഫ് ഫെസ്റ്റിവലുകള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് അവസാനിച്ചേനെ. എതിര്‍ക്കാന്‍ പോയതിനാല്‍ ഉത്തരേന്ത്യലേതുപോലെ ഗോവധം കേരളത്തിലും വൈകാരിക പ്രശ്‌നമായി മാറി.

കേരളത്തില്‍ പശുമാംസം കഴിക്കരുതെന്നോ കഴിക്കണമെന്നോ ആരും പറഞ്ഞിട്ടില്ല. ഭക്ഷണകാര്യത്തില്‍ നിയമങ്ങള്‍ അടിച്ചേല്‍പികക്കുന്നതു തെറ്റാണ്. എന്നാല്‍ ഗോമാംസത്തെപറ്റി കേരളത്തില്‍ ഇപ്പോള്‍ കാണുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടപ്പെടാത്ത സര്‍ക്കാര്‍ അധികാരത്തിലല്‍ വന്നാല്‍ വച്ചുപൊറുപ്പിക്കില്ലെന്ന ധാര്‍ഷ്ട്യമാണു പ്രശ്‌നങ്ങള്‍ വഷളാക്കുന്നവരുടെ ഉള്ളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഗോമാംസ വിഷയം മാറ്റിവച്ച് നിത്യോപയോഗവസ്തുക്കളുടെ വിലയിലെ കയറ്റവും ഇറക്കവും പൊതുസമൂഹവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ടി. വില്യംസ് രചിച്ച ‘കൗടില്യ അണ്‍ലീഷ്ഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകാശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് നിര്‍വഹിച്ചു. എ. ജയശങ്കര്‍ ഏറ്റുവാങ്ങി. എന്‍.എം. പിയേഴ്‌സണ്‍, വി. സുഗതന്‍, ജോയ് കൈതാരം, പി. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this news

Leave a Reply

%d bloggers like this: