കുട്ടികളെ ഹാലോവീന്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്ന് കത്തോലിക്ക സഭ

 

പരേതാത്മക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുവെന്ന് വിശ്വസിച്ച് ഒക്ടോബര്‍ 31 ന് നടത്തുന്ന ഹാലോവീന്‍ ആഘോഷങ്ങളെ വിമര്‍ശിച്ച് കത്തോലിക്ക സഭ. കുട്ടികളെ ഹാലോവീന്‍ ചടങ്ങുമായി ബന്ധപ്പെട്ടുള്ള പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലും പങ്കെടുപ്പിക്കരുതെന്ന് സഭ ആവശ്യപ്പെട്ടു. പൈശാചിക ബാധ ഒഴിപ്പിക്കുന്ന പുരോഹിതന്‍മാരുടെ ആദ്യ ആഗോള സമ്മേളനത്തിലാണ് ഹാലോവീനെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ് 2014 മുതല്‍ ഹാലോവീന്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്നുണ്ട്.

അയര്‍ലന്‍ഡടക്കമുള്ള രാജ്യങ്ങള്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി തയാറെടുക്കുകയാണ്. നാളെയാണ് പ്രധാന ആഘോഷങ്ങള്‍. കുട്ടികളും മുതിര്‍ന്നവരും ആഘോഷങ്ങളില്‍ പങ്കാളികളാകും.

-എജെ-

Share this news

Leave a Reply

%d bloggers like this: