അക്കൗണ്ടിലുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിച്ചന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡ്

 

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് ശമ്പളം ക്രെഡിറ്റാകുന്നതിന് കാലതാമസം നേരിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. പ്രശ്‌നം നേരിട്ട എല്ലാ അക്കൗണ്ടിലേക്കും പണം ക്രെഡിറ്റ് ചെയ്തതായും ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും ബാങ്ക് അറിയിച്ചു.

ഇന്നലെയാണ് ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ അക്കൗണ്ടില്‍ പണം ലഭിക്കാന്‍ താമസം നേരിട്ടത്. ഇതേതുടര്‍ന്ന് നിരവധി പേര്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും പരാതിപ്പെട്ടിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: