ഹില്ലറി ക്ലിന്റന്റെ 7,000 ഇമെയില്‍ സന്ദേശങ്ങള്‍ കൂടി പരസ്യപ്പെടുത്തി

 

വാഷിംഗ്ടണ്‍: ഹില്ലരി ക്ലിന്റന്റെ 7,000 ഇമെയിലുകള്‍ കൂടി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരസ്യപ്പെടുത്തി. 2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സ്റ്റേറ്റ് സെക്രട്ടറി പദം വഹിച്ചിരുന്നപ്പോള്‍ സ്വകാര്യ ഇമെയില്‍ സര്‍വര്‍ ഉപയോഗിച്ച് ഹില്ലരി അയച്ച ഇമെയില്‍ സന്ദേശങ്ങളാണ് പുറത്തുവിട്ടത്. ഇതുവരെ മുപ്പതിനായിരത്തോളം ഇമെയില്‍ സന്ദേശങ്ങളാണ് പരസ്യപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവ പരിശോധിച്ച് ഘട്ടംഘട്ടമായി പരസ്യപ്പെടുത്തിവരികയാണ്.

സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ഇ മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സ്വകാര്യ സര്‍വര്‍ ഉപയോഗിച്ചതു ഭംഗിയായില്ലെന്നു ഹില്ലരി ക്ലിന്റണ്‍ സമ്മതിച്ചിരുന്നു. സ്വകാര്യ ഇമെയിലിനും ഔദ്യോഗിക ഇമെയിലിനും വെവ്വേറെ അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ടതായിരുന്നുവെന്നു പറഞ്ഞ ഹില്ലരി, സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മാപ്പു ചോദിക്കുകയാണെന്നു വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റിക് ടിക്കറ്റില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ തയാറെടുക്കുന്ന ഹില്ലരിക്ക് ഇമെയില്‍ വിവാദം ഏറെ തലവേദന സൃഷ്ടിച്ച സംഭവമാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: