റഷ്യന്‍ വിമാനം തകര്‍ത്തത് ഐഎസ് ഭീകരര്‍:സര്‍വീസുകള്‍ റദ്ദാക്കി, തീവ്രവാദഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈജിപ്റ്റിലേക്കുള്ള വിമാനയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍

 

വാഷിങ്ടണ്‍: ഈജിപ്തില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണതെന്ന് വിമാനത്തിലുള്ള ബോംബ് പൊട്ടിത്തെറിച്ചാണെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ഈജിപ്റ്റിലെ ഷാം എല്‍ ഷെയ്ഖ് വിമാനത്താവളത്തിലെ സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമായിരിക്കുന്നത്. യാത്രക്കാരെ മതിയായ സുരക്ഷാ പരിശോധനകള്‍ കൂടാതെ വിമാനത്തിലേക്ക് കടക്കാന്‍ അനുവദിക്കുന്നതൈയി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഐഎസ് ഭീകരര്‍ ബോംബുമായി വിമാനത്തില്‍ യാത്രചെയ്തിരിക്കാമെന്നും ഇത് യാത്രയ്ക്കിടയില്‍ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നത്. ഷാം എല്‍ ഷേക്ക് വഴി ഇനി ബ്രിട്ടീഷ് എയര്‍ലൈന്‍ വിമാനങ്ങള്‍ പറത്തില്ലെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചു. ഈജിപ്റ്റില്‍ നിന്ന് അയര്‍ലന്‍ഡിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിരിക്കുകയണ്. ഇതേ തുടര്‍ന്ന് 179 ഐറിഷുകാരാണ് ഈജിപ്റ്റില്‍ കുടുങ്ങിയിരിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈജിപ്റ്റിലുള്ള എല്ലാ ഐറിഷുകാരും അവരുടെ വ്യക്തിഗത വിവരങ്ങള്‍ dfa.ie/travel/citizens-registration എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യമന്താലയ വക്താവ് അറിയിച്ചു. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല, ഈജിപ്റ്റില്‍ താമസിക്കുന്നവരുടെയും സന്ദര്‍ശിക്കുന്നവരുടെയും കൃത്യമായ എണ്ണം ഇതിലൂടെ ലഭ്യമാകില്ല. കെയ്‌റോയിലുള്ള ഐറിഷ് എംബസിയുമായി ബന്ധപ്പെട്ട് ഈജിപ്റ്റിലെ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അറിയുന്നുണ്ട്. ഐറിഷ് ഏവിയേഷന്‍ അതേറിറ്റി അയര്‍ലന്‍സില്‍നിന്നും സിനായ് പെനിസുല, ഷാം എല്‍ ഷേക്ക് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും തിരിച്ചുള്ള വിമാന സര്‍വീസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

തീവ്രവാദ ഭിഷണി നിലനില്‍ക്കുന്നതിനാല്‍ ഈജിപ്റ്റിലേക്കുള്ള വിമാനയാത്ര കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍ ഐറിഷുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐഎസ് ഭീകരര്‍ വിമാനത്തിനുള്ളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിയാവാം ദുരന്തമെന്ന് അപകടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച യൂറോപ്യന്‍, യുഎസ് ഇന്റലിജന്‍സ് വിഭാഗവും പറയുന്നു. ഇതോടെ അപകടത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ കരങ്ങളെന്ന സംശയം ബലപ്പെടുകയാണ്.

ശനിയാഴ്ചയാണ് സീനായ് മേഖലയില്‍ റഷ്യന്‍ എയര്‍ബസ് എ 321 വിമാനം തകര്‍ന്നു വീണ് 224 പേര്‍ കൊല്ലപ്പെട്ടത്. വിമാനദുരന്തത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഭീകരര്‍ ഏറ്റെടുത്തിരുന്നു. ഈജിപ്ത് സേനയും ഐഎസ് ഭീകരരും നിരന്തര യുദ്ധത്തിലേര്‍പ്പെടുന്ന മേഖലയാണ് സിനായി. ഇറാഖിലും സിറിയയിലും റഷ്യ ഐഎസ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നതിന്റെ പ്രതികാരമാണ് വിമാന ദുരന്തമെന്ന് അപകടശേഷം ഐഎസ് അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ എന്ന കാരണമാണ് തുടക്കം മുതല്‍ അധികൃതര്‍ പറഞ്ഞിരുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: