ഇടിക്കൂട്ടിലെ ഇന്ത്യന്‍ കടുവ ഡബ്ലിനില്‍ വിജയത്തോടെ തുടങ്ങി

ഡബ്ലിന്‍ : ഇന്ത്യയുടെ വീരനായന്‍ വിജേന്ദര്‍ സിംഗിനെ ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തില്‍ മാത്രം ഒതുക്കി നിര്‍ത്താമെന്ന് ഇനി കരുതണ്ട. ഇടിക്കൂട്ടിലെ ഇടിമുഴക്കമായി മാറാനുള്ള വിജേന്ദറിന്റെ സ്വപ്‌നങ്ങള്‍ക്ക് വെടിക്കെട്ടോടെ തുടക്കമായിരിക്കുകയാണ്. ഡബ്ലിനിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൊഫഷണല്‍ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഈ കടുവ ഇടിച്ചിട്ടത് ബ്രിട്ടന്റെ ഡീന്‍ ഗില്ലനെയാണ്. പഞ്ചാബി ഗാനത്തിനു നൃത്തച്ചുവടുകള്‍വെച്ച് ഇടിക്കൂട്ടിലേക്ക് കയറിയ വിജയത്തിന്റെ ഇന്ദ്രനെ ചെറുതായി കണ്ടതിന്റെ ശിക്ഷ ഗില്ലന് ആവോളം കിട്ടി. ബോക്‌സിംഗ് മത്സരത്തിന്റെ വാര്‍ത്തകളില്‍ ഗില്ലന് പ്രശംസകള്‍ കോരിച്ചൊരിഞ്ഞ ബ്രിട്ടിഷ് മാധ്യമങ്ങള്‍ക്കും വിജേന്ദറിന്റെ ഒരു പഞ്ചിനു പോലും മറുപടിയുണ്ടായിരുന്നില്ല.

ആദ്യം മണി മുഴങ്ങിയപ്പോള്‍ തന്നെ ആക്രമണത്തിനു തയ്യാറായി തന്നെയാണ് ഇരുവരും എത്തിയതെന്ന കാര്യം വ്യക്തമായിരുന്നു. എന്നാല്‍ വിജേന്ദറിന്റെ മിന്നല്‍ വേഗവും പഞ്ചുകളും എതിരാളിയെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അവശനാക്കി. വിജേന്ദറിന്റെ പഞ്ചുകള്‍ക്കു മറുപടി നല്കാനാകാതെ ബ്രിട്ടീഷ് താരം പതിയെ പ്രതിരോധത്തിലേക്ക് നീങ്ങി. എന്നാല്‍ വീണ്ടും ആക്രമിച്ചു കയറിയ ഇന്ത്യന്‍ കടുവ എതിരാളിക്കു മേല്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍പ്പോലും ശ്രദ്ധ നേടിയ മത്സരത്തില്‍ വിജേന്ദര്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചതുമില്ല.

ആദ്യ റൗണ്ട് അവസാനിക്കാന്‍ നിമിഷങ്ങല്‍ മാത്രമുള്ളപ്പോള്‍ ഗില്ലന്റെ പ്രതിരോധത്തേയും വകവെയ്ക്കാതെയുള്ള വിജേന്ദറിന്റെ പഞ്ചുകള്‍ എതിരാളിയെ ഇടികൂടിനു മൂലയിലേക്കു തള്ളിയിട്ടു. വീണ്ടും എഴുന്നേറ്റു പോരാടാനുള്ള ഊര്‍ജം ആ ബ്രിട്ടീഷ് താരത്തിനുണ്ടായിരുന്നില്ല. റഫറി മത്സരം തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും ഡില്ലന്‍ നോ പറഞ്ഞു. മൂന്നു മിനിറ്റു വീതമുളള നാലു റൗണ്ടുകളിലെ മത്സരം അങ്ങനെ ആദ്യ റൗണ്ടില്‍ തന്നെ പരിസമാപ്തമായി. എതിരാളിയെ മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ പരാജയപ്പെടുത്തിയ വിജേന്ദറിനെ പ്രോത്സാഹിപ്പിക്കാന്‍ ഡബ്ലിനിലെ ഇന്ത്യക്കാര്‍ കൂട്ടമായി എത്തിയിരുന്നു. പ്രൊഫഷണല്‍ ബോക്‌സിംഗില്‍ വിജേന്ദറിന്റെ രണ്ടാമത്തെ വിജയമാണിത്.

ഡി

Share this news

Leave a Reply

%d bloggers like this: