ഡബ്ലിന്‍ കോളേജ് ഗ്രീന്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിന്‍റെ വിശദവിവരങ്ങള്‍ അടുത്തമാസം പുറത്ത് വിട്ടേക്കും

ഡബ്ലിന്‍: ഡബ്ലിന്‍ കോളേജ് ഗ്രീന്‍ പുനര്‍രപകല്‍പ്പന ചെയ്യുന്നതിന്‍റെ വിശദവിവരങ്ങള്‍ അടുത്തമാസം പുറത്ത് വിട്ടേക്കും. കാറുകള്‍ക്ക് നിരോധനവും പുതിയ കാല്‍നട പാതകളും ബാങ്ക് ഓഫ് അയര്‍ലന്‍ഡിന് മുന്‍പിലൂടെ വരുമെന്നാണ് പ്രതീക്ഷ. ലുവാസ് ക്രോസ് സിറ്റി ലൈന്‍ കൂടി മേഖലയില്‍ വരുന്നതിനെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ് പുതിയമാറ്റങ്ങള്‍.  നിലവില്‍ ഇതിന്‍റെ പണികള്‍ നടക്കുന്നുണ്ട്. 2017-ാടെ റെയില്‍വേ പാത സഞ്ചാരയോഗ്യവും ആകും. നടക്കുന്നതിനും, സൈക്കില്‍ ഉപയോഗിക്കുന്നതിനും, പൊതുമേഖലാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ നടപ്പാക്കാനും ആണ് നോക്കുന്നത്. ലുവാസ് കൂടി വരുന്നതോടെ സന്ദര്‍ശകര്‍ ഇരട്ടിയാകും.  ഗതാഗതത്തിന ഉണ്ടാകുന്ന നിയന്ത്രണം പൊതു ഗതാഗത സര്‍വീകള്‍ക്ക് മികച്ച് സേവനം നല്‍കുന്നതിന് സഹായകരമാകുമെന്നാണ് കരുതുന്നത്.

ട്രാഫിക് ഐലന്‍റുകള്‍ വേണ്ടെന്ന് വെയ്ക്കുന്നുണ്ട് പുതിയ രൂപരേഖയില്‍. കോളേജ് ഗ്രീന്‍ ഡൗണ്‍ നിന്ന് ക്രൈസ്റ്റ് ചര്‍ച്ചിലേക്കുള്ള പാത ഓരോ ദിശയിലേക്കും വണ്‍ ലൈന്‍ ആകും. ട്രാഫിക് ഐലന്‍റുകല്‍ മാറ്റി വിവിധ ദിശകളിലുള്ള പാതകള്‍തമ്മില്‍ യോജിപ്പിക്കാനാണ് ശ്രമം. ബാങ്ക് ഓഫ് അയര്‍ലന്‍ഡ് കെട്ടിടത്തിന് മുന്നിലുള്ള റോഡ് നടപ്പാതയാക്കും. ബാങ്കിന്‍റെ മുന്‍വശം വളഞ്ഞ് പോകും വിധമായിരിക്കും പുതിയ കാല്‍നടപാത. ഫോസ്റ്റര്‍ പാലസിലേക്ക് നീങ്ങുന്ന വിധത്തിലാകും ഇത്. രാവിലെ എഴ് മുതല്‍ വൈകീട്ട് എഴ് വരെ കാറുകള്‍ക്ക് നിരോധനം ഉണ്ടായിരിക്കും.  ലുവാസ് പണികള്‍ നടക്കുന്നതിനാലാണിത്. പുതിയ രൂപരേഖ പ്രകാരം പൂര്‍ണമായ നിരോധനം സ്ഥിരമായി തന്നെ വരും. കിഴക്കോട്ട് പോകേണ്ട കാറുകള്‍ Dame Street നിന്ന് തിരിച്ച് വിടും. ചര്‍ച്ച് ലൈനിലേക്ക് പോകുന്നതിനായി വലത്തോട്ട് തിരിയാനായിരിക്കും ആവശ്യപ്പെടുക. അള്‍സ്റ്റര്‍ബാങ്കിന് സമീപമുള്ള ചെറിയ വഴിയാണിത്.

ചര്‍ച്ച ലൈന്‍, സെന്‍റ് ആന്‍ഡ്രൂസ് സ്ട്രീറ്റ്, ട്രിനിറ്റി സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഈ നിയന്ത്രണം മാറും. ഇതോടെ വാഹനയാത്രക്കാര്‍ക്ക് Dame Street ലേക്ക് വരികയോ പടിഞ്ഞാറോട്ട് നീങ്ങുകയോ  ബ്രൗണ്‍ തോമസ് , Dame Lane കാര്‍പാര്‍ക്ക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യാം. ടെമ്പിള്‍ ബാറിലേക്കും നോര്‍ത്ത് ക്വേയിലേക്കും പോകേണ്ടിവര്‍ക്ക് Anglesea Streetലേക്ക് പോകുന്നതാണ്. ടാക്സി റാങ്ക് നല്‍കുന്നുണ്ട്. Anglesea Street നും ഫോസ്റ്റര്‍ പാലസിനും ഇടിയിലുള്ളവര്‍ക്കാണിത്. പടിഞ്ഞാറോട്ട് ട്രിനിറ്റി  സ്ട്രീറ്റിനും  Dame Court ഇടയില്‍ ഉള്ളവര്‍ക്കും ടാക്സി റാങ്ക് നല്‍കും. ഹെന്‍ട്രി ഗ്രാറ്റണ്‍, തോമസ് ഡേവിസ് സ്മാരകങ്ങള്‍ എവിടേക്ക് മാറ്റുമെന്ന് തീരുമാനമായിട്ടില്ല. Dame Streetസ്ട്രീറ്റിലെയും ഫോസ്റ്റര്‍ പാലസിലെയും മരങ്ങള്‍ മുറിച്ച് മാറ്റും.

എസ്

Share this news

Leave a Reply

%d bloggers like this: