ഐറിഷ് നഴ്സുമാരെ വിദേശത്ത് നിന്ന് എത്തിക്കാനുള്ള ശ്രമം ഫലം കാണുന്നില്ല,ജോബ് ഓഫര്‍ സ്വീകരിച്ചവര്‍ 77മാത്രം

ഡബ്ലിന്‍: വിദേശത്ത് ജോലി ചെയ്യുന്ന ഐറിഷ് നഴ്സുമാരെ ആകര്‍ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഇങ്ങനെയെങ്കില്‍ വിദേശകളായ നഴ്സുമാരെ തന്നെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധിതമായേക്കും.  ഇതുവരെയായി വിദേശത്തുളള ഐറിഷ് നഴ്സുമാരെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചിട്ടും മടങ്ങി വന്നവരാമെന്നേറ്റവര്‍ 77 മാത്രമാണ്. ജൂലൈ 26നായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന  ഐറിഷ് നഴ്സുമാരെയും മിഡ് വൈവ്സിനെയും തിരികെ അയര്‍ലന്‍ഡില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ശ്രമം തുടങ്ങിയത്. എച്ച്എസ്ഇ കണക്കുകള്‍ പുറത്ത് വിട്ടത് പ്രകാരം ആകെ 77 നഴ്സുമാരാണ് തിരിച്ച് വരുന്നത്. ഇതിനായി തയ്യാറാക്കിയ പദ്ധതിയല്‍ ഇപ്പോഴും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടെന്ന് എച്ച്എസ്ഇ വ്യക്തമാക്കുന്നു.

റിക്രൂട്ട് ചെയ്യാനുള്ള ശ്രമം തുടരുമെന്ന് തന്നെയാണ് അധികൃതര്‍ പറയുന്നതും. നാനൂറ് അപേക്ഷകളാണ് ലഭിച്ചിരുന്നത്. വരും ദിവസങ്ങള്‍ കൂടുതല്‍ അഭിമുഖങ്ങള്‍ ഇതിന്മേല്‍നടത്തും. വിവിധ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. രാജ്യത്തെ ആശുപത്രികളിലും കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും. എന്നാല്‍ ഐസിയു, തീയേറ്റര്‍ നഴ്സുമാരെ പ്രത്യേക പരിഗണന നല്‍കി അധികൃതര്‍ തിരയുന്നുണ്ട്. നികുതി ഇല്ലാത്ത റീലോക്കേഷന്‍ പാക്കേജ് ആണ് സര്‍ക്കാര്‍ തിരിച്ച് വരുന്നവര്‍ക്ക് നല്‍കുന്നത്. വിമാനചെലവ്, രജിസ്ട്രേഷന്‍ ഫീസ്, എന്നിവ അടക്കം 1500 യൂറോയുടെ പാക്കേജാണിത്. ആദ്യമായാണ് നഴ്സിങ് ആന്‍റ് മിഡ് വൈഫറി ബോര്‍ഡ് ഇത്തരമാരു പാക്കേജ് വെയ്ക്കുന്നത്. ബിരുദാന്തര പഠനത്തിന് ധനസഹായവും അയര്‍ലന്‍ഡിന് പുറത്ത് പ്രവര്‍ത്തി പരിചയത്തിന് ചെറിയ ധനസഹായവും നല്‍കുമെന്നും പറയുന്നുണ്ട്.

പാക്കേജ് പ്രഖ്യാപിച്ച ഉടന്‍ തന്നെ ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ ഇത് നഴ്സുമാര്‍ തിരിച്ച് വരാന‍് മതിയായതല്ലെന്ന് വിമര്‍ശിച്ചിരുന്നു.  അടിസ്ഥാന വേതനമായ 27211-43800 യൂറോ എന്നത് മറ്റ് രാജ്യങ്ങളിലെ വേതനവുമായി മത്സരിക്കാന്‍ തക്ക ശേഷിയുള്ളതല്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ലിയോ ഡോറാന്‍ വ്യക്തമാക്കിയിരുന്നു. ദീര്‍ഘമായ തൊഴില്‍ സമയവും , രോഗികളുടെ അമിത തിരക്കും, ജീവനക്കാരുടെ അഭാവവുമെല്ലാം തിരിച്ച് വരുന്നവര്‍ക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കുന്നതാണ്. നാലായിരം നഴ്സുമാരെ കൂടി ഐറിഷ് നഴ്സിങ് മേഖലയിലെ ജോലിക്കായി ഉണ്ടെങ്കിലേ ആരോഗ്യ രംഗം കുഴപ്പമില്ലാതെ മുന്നോട്ട് നീങ്ങൂക.  സാമ്പത്തിക മാന്ദ്യത്തിന് മുമ്പുണ്ടായിരുന്ന 39000 നഴ്സ് എന്ന നിലയിലേക്കെത്തിക്കുന്നതിനാണിത്. യുകെ കേന്ദ്രീകരിച്ചാണ് എച്ച്എസ്ഇയുടെ മടക്കികൊണ്ട് വരല്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. സോഷ്യല്‍മീഡിയ, പത്രങ്ങള്‍, എന്നിവയിലെല്ലാം പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. യുകെയ്ക്ക് അപ്പുറത്തേയ്ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി മടക്കി കൊണ്ട് വരാന്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഐറിഷ് നഴ്സുമാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് യൂകെയിലാണ്.2014ല്‍ മാത്രം 743 നഴ്സുമാരാണ് യുകെയില്‍ ജോലി ചെയ്യുന്നതിന് വേണ്ടി അനുമതി ചോദിച്ച് നഴ്സിങ് ആന‍്റ് മിഡ്വൈഫറിബോര്‍ഡിനെ സമീപിച്ചിരുന്നത്.  കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് 4000വരും.

എസ്

Share this news

Leave a Reply

%d bloggers like this: