മയൂരാ ഡാന്‍സ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം നവംബര്‍ 28 ന്

ഡബ്ലിന്‍ : അഞ്ചുവര്‍ഷക്കാലമായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന മയൂരാ ഡാന്‍സ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം നവംബര്‍ 28ന് ശനിയാഴ്ച നാലു മണി മുതല്‍ ഡ്രംകോണ്‍ഡ്ര ഗ്രിഫിത്ത്അവന്യൂവിലെ SCOIL MHUIRE CBS സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ആഞ്ജല പ്രിന്‍സ്, ജെസീക്ക പ്രിന്‍സ്, മിഷോമി ഷജിത്ത്, ദിയ സാജു, അമീഷ് ബെയിന്‍സ് എന്നിവരാണ് താളഭാവലയങ്ങള്‍ തീര്‍ത്തു കൊണ്ട് നൃത്ത ചുവടുകളുമായി പൊതുവേദിയില്‍ ആദ്യമായി അരങ്ങേറുന്നത്.

മയൂരാ ഡാന്‍സ് സ്‌കൂളിലെ നൃത്ത അദ്ധ്യാപികയായ രഞ്ജിനി രാജന്റെ ചിട്ടയോടുള്ള ശിക്ഷണത്തിലാണ് ഈ കുട്ടികള്‍ ശാസ്ത്രീയനൃത്തം അഭ്യസിച്ചത്. ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ അരങ്ങേറ്റം കുറിക്കുന്ന കുട്ടികളോടൊപ്പം രഞ്ജിനി രാജന്‍, ഷിനി സിബി, ധന്യ കിരണ്‍, സപ്ത രാമന്‍ എന്നിവരും ശാസ്ത്രീയ നൃത്തചുവടുകളുമായി വേദിയില്‍ നിറയും.രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളുടെ മനോഹരമായ ദൃശ്യവിരുന്നിലേക്ക് സഹൃദയരായ എല്ലാവര്‍ക്കും സ്വാഗതം.പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മയൂരാ ഡാന്‍സ് സ്‌കൂളിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
https://www.facebook.com/MayooraDanceSchool

രഞ്ജിനി രാജന്‍ 087 0548763

 

Share this news

Leave a Reply

%d bloggers like this: