ഡബ്ലിനിലെ ഫ്രഞ്ച് സ്കൂളുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി

ഡബ്ലിന്‍: പാരീസ് ആക്രമണത്തിന്‍രെ പശ്ചാതലത്തില്‍ ഡബ്ലിനിലെ ഫ്രഞ്ച് സ്കൂളുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി. Clonskeagh ലെ The Lycée Français d’Irlande സ്കൂളിനും ഫോക്സ് റോകിലെ പ്രമൈറി സ്കൂളിനുമാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ സുരക്ഷ ഒരുക്കിയത്. ഫ്രഞ്ച് എംബസിയുടെയും ഗാര്‍ഡയുടെയും ചേര്‍ന്നായിരുന്നു സുരക്ഷയ്ക്ക് നടപടികളെടുത്തത്. പ്രൈമറി സ്കൂളിലെ രക്ഷിതാക്കളോട് നേരിട്ട് തന്നെ വിദ്യാര്‍ത്ഥികളെ ക്ലാസിലെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹയര്‍സെക്കന്‍ഡറിയില്‍ ജീവനക്കാരല്ലാത്തവര്‍ സ്കൂളിലെത്തിയാല്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും എന്തിനാണ് സ്കൂളെത്തിയതെന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് സ്കൂളുകളും ഫ്രഞ്ച് സര്‍ക്കാരിന‍്റെ മുന്‍കൈയില്‍ നടക്കുന്നതാണ്. ഫ്രഞ്ചിലും ഇംഗ്ലീഷിലുമാണ് പഠനം നടക്കുന്നതും. ജര്‍മ്മന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളും ഫ്രഞ്ച് സെക്കന്‍ഡറി സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അയര്‍ലന്‍ഡില്‍ പ്രത്യേകിച്ച് ആശങ്കയ്ക്ക് വകയില്ലെന്നും എന്നാല്‍ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ചെയ്യുന്നതെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സുരക്ഷ ഒരുക്കിയതിന് നന്ദിയും ആക്രമണത്തില്‍ പിന്തുണയുമായി കൂടെ നില്‍ക്കുന്നതിന് കടപ്പാടും സൂചിപ്പിക്കുന്നുണ്ട് സ്കൂള്‍ വെബ്സൈറ്റിലെ പോസ്റ്റ്.

എസ്

Share this news

Leave a Reply

%d bloggers like this: