ലിഡ്ല്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ കെട്ടിയിട്ട് കവര്‍ച്ച

ഡബ്ലിന്‍: ലിഡ്ല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയെ കെട്ടിയിട്ട് മോഷണം. ആഴ്ച്ചാവസാനമാണ് രണ്ട് കവര്‍ച്ചക്കാര്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച്ച രാവിലെ ആറ് മണിക്ക് കട തുറക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇരുണ്ട വസ്ത്രങ്ങള്‍ ധരിച്ച രണ്ട് പേര്‍ സമീപിക്കുകയും അകത്തേയ്ക്ക് പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ഇവരാകട്ടെ ബാലക്ലോവ ധരിച്ച് മുഖം മറച്ചിരുന്നു. രണ്ട് പേരില്‍ ഒരാള്‍ പുരുഷനാണെന്നാണ് ഗാര്‍ഡ കരുതുന്നത്.

ഇയാളുടെകയ്യിലായിരുന്നു കത്തി ഉണ്ടായിരുന്നത്. ജീവനക്കാരിയെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഗാര്‍ഡ പറയുന്നു. കടക്ക് അകത്ത് കടന്ന് കേബിള്‍ ടൈയുകള്‍ ഉപയോഗിച്ച് ജീവനക്കാരിയെ കെട്ടിയിടുകയും ചെയ്തു. എന്നാല്‍ സ്റ്റോറിന്‍റെ സേഫ് തുറക്കാന്‍ കഴിഞ്ഞില്ല.    സേഫ്  ടൈം ലോക്ക് ആയതിനാലാണിത്. നൂര് കണക്കിന് യൂറോകള്‍ ലഭിച്ചതല്ലാതെ മറ്റൊന്നും ലഭിക്കുകയും ചെയ്തില്ല. ഗൗരമായ രീതിയില്‍ ജീവനക്കാരിക്ക് പരിക്കേറ്റെങ്കിലും ആശുപത്രയില്‍ എത്തിക്കാനായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. മോഷണ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു ഗാര്‍ഡ. മോഷണം നടക്കുന്ന സമയത്ത് പരിസരത്ത് സംശയകരമായ രീതിയില്‍ എന്തെങ്കിലും കണ്ടതായി ഓര്‍മ്മയുള്ളവര്‍ അതേ കുറിച്ച് അറിയിക്കണമെന്ന് ഗാര്‍ഡ വ്യക്തമാക്കിയിട്ടുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: