ഫോക്സ്വാഗനെതിരെ അന്വേഷണം തുടങ്ങി…ഉപഭോക്തൃനിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കണ്ടി വരും

ഡബ്ലിന്‍: ഫോക്സ് വാഗന്‍ മലിനീകരണ തോത് കുറച്ച് കാണിക്കുന്നതിനായി കാറുകളില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വഞ്ചന കാണിച്ച സംഭവത്തില്‍ ഐറിഷ് കോംപറ്റീഷന്‍ ആന്‍റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ അന്വേഷണം നടത്തുന്നു. ഇതോടെ അയര്‍ലന്‍ഡിലെ ഫോക്സ് വാഗനിന്‍റെ കാര്‍ ഉടമകള്‍ക്ക് തട്ടിപ്പിന് ഇരിയായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കും കമ്പനി.  ഉപഭോക്തൃനിയമത്തിന്‍റെ ലംഘനം നടന്നിട്ടുണ്ടെങ്കിലാണ് നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഉണ്ടാകുക.

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ കാര്‍പരിശോധനയില്‍ അനുകൂല ഫലം ലഭിക്കുന്നതിനായി സോഫ്റ്റ് വെയര്‍  ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം യുഎസിലെ അധികൃതരാണ് കണ്ടെത്തിയിരുന്നത്. ഇതോടെ കുറ്റം ഫോക്സ് വാഗന്‍ സമ്മതിക്കുകയും.സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിഇഒരാജിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരാണ് തട്ടിപ്പിന് പിന്നിലെന്നത് ഇപ്പോഴും വ്യക്തമല്ല. തന്‍റെ അറിവോടെയല്ല തട്ടിപ്പ് നടത്തിയിരിക്കുന്നെന്നായിരുന്നു മുന്‍ ഫോക്സ് വാഗന്‍സിഇഒ രാജിവെയ്ക്കുമ്പോഴും പറഞ്ഞിരുന്നത്. വിവാദ പശ്ചാതലത്തില്‍ അയര്‍ലന്‍ഡില്‍ ഔദ്യോഗികമായി ഇന്നാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

തട്ടിപ്പ് നടത്തിയിരിക്കുന്നത് പതിനൊന്ന് മില്യണ്‍ കാറുകളിലാണെന്ന് കമ്പനിയുടെ തന്നെ കണക്കുകള്‍ പറയുന്നുണ്ട്. ഇവ തിരിച്ച് വിളിച്ച് സൗജന്യമായി കുറ്റം തീര്‍ത്ത് നല്‍കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത് കമ്പനി. കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്‍റെ തോതാണ് സിസിപിസി ഇപ്പോള്‍ പരിശോധിക്കുന്നത്. മലിനീകരണം പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട് സമീപ ആഴ്ച്ചയിലാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകലുണ്ടായിരുന്നതെന്ന് സിസിപിസി ഐസോള്‍ഡ് ഗോബിന്‍ പറയുന്നു. ഇന്ധന ക്ഷമതയുമായി ബന്ധപ്പെട്ട വിഷയമാണ് കാര്‍ബണ്‍ഡൈ ഒക്സൈഡിന്‍റെ പുറന്തള്ളല്‍ . കാര്‍ വാങ്ങുമ്പോള്‍ പ്രധാനമായും പരിഗണിക്കുന്ന കാര്യങ്ങളില്‍ കാര്‍ബണ്‍ പുറന്തള്ളുന്നതും ഇന്ധന ക്ഷമതയും ഉണ്ടാകുമെന്നത് ഉറപ്പാണ്.

അത് കൊണ്ട് തന്നെ ഫോക്സ് വാഗന്‍ വാഹനങ്ങള്‍ക്ക് കമ്പനി അവകാശപ്പെടുന്ന വിധത്തിലുള്ള ക്ഷമത യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന് നോക്കേണ്ടത് ആവശ്യമാണെന്നും സിസിപിസി വ്യക്തമാക്കുന്നു. 9000 വാഹനങ്ങളിലെങ്കിലും അയര്‍ലന്‍ഡില്‍ പ്രശ്നമുള്ളതായി ഉണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്ത് ഉപഭോക്തൃ നിയമ ലംഘനമുണ്ടെന്നോ വാങ്ങുന്നവര്‍ക്ക് തെറ്റായ വിവരങ്ങളും അവകാശവാദങ്ങളും നല്‍കി കബളിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടും. തട്ടിപ്പിന് ഇരയായവരുണ്ടെങ്കില്‍ ഇവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്നതും പരിശോധിക്കപ്പെടും. തെറ്റായ വിവരം നല്‍കി പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഐറിഷ് കാര്‍ക്ക് ബുദ്ദിമുട്ട് നേരിടേണ്ടി വരില്ലെന്നും പറയുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: