അയര്‍ലന്‍ഡിന് യൂറോ കപ്പ് യോഗ്യത

 

ഡബ്ലിന്‍: യൂറോ 2016 ചാമ്പ്യന്‍ഷിപ്പിന് അയര്‍ലന്‍ഡ് യോഗ്യത നേടി. പ്ലേ ഓഫില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയെ ഇരുപാദങ്ങളിലുമായി 3-1നു കീഴടക്കിയാണ് അയര്‍ലന്‍ഡ് യൂറോ പോരാട്ടത്തിനു യോഗ്യത നേടിയത്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലെ അവിവ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ആതിഥേയര്‍ 2-0ന്റെ ജയം സ്വന്തമാക്കി. ബോസ്‌നിയയില്‍ നടന്ന ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.

അവിവ സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ജോനാഥന്‍ വാള്‍ട്ടേഴ്‌സിന്റെ ഇരട്ട ഗോളാണ് അയര്‍ലന്‍ഡിനു ജയമൊരുക്കിയത്. 24-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ച വാള്‍ട്ടേഴ്‌സ് 70-ാം മിനിറ്റില്‍ രണ്ടാം ഗോളും സ്വന്തമാക്കി. എഡിന്‍ ഡെക്കോയെ മുന്‍നിര്‍ത്തി പോരാട്ടത്തിനിറങ്ങിയ ബോസ്‌നിയയ്ക്ക് അയര്‍ലന്‍ഡ് പ്രതിരോധം മുറിച്ചുകടക്കാന്‍ സാധിച്ചതേയില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: