അബിഗെയ്‌ലിനു ശേഷം അയര്‍ലന്‍ഡില്‍ ഇന്ന് ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിക്കും, ജാഗ്രത

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിക്കും. അബിഗെയില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചുണ്ടായ നാശനഷ്ടങ്ങളും കനത്ത മഴയെ തുടര്‍ന്നുണ്ടായിട്ടുള്ള വെള്ളപ്പൊക്കവും വൈദ്യുതി തകരാറും പരിഹരിച്ചുവരുന്നതിനിടെയാണ് ഭീതിയുണര്‍ത്തി ബാര്‍നിയെത്തുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വോഗതില്‍ രാവിലെ പത്തുമണിയോടെ ബാര്‍നി കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ വീശിയടിക്കുമെന്നാണ് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പു നല്‍കുന്നത്. രാജ്യത്തിന്റെ തെക്കുഭാഗത്ത് കാറ്റ് കൂടുതല്‍ ശക്തമാകും. തീരപ്രദേശങ്ങളില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന കാറ്റ് ചില പ്രദേശങ്ങളില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ അനുഭവപ്പെടും.

കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മഴ ശക്തമാകും.

-എജെ-

Share this news

Leave a Reply

%d bloggers like this: