കാഷ്മീരില്‍ ഭീകരുമായി ഏറ്റുമുട്ടലില്‍ കേണല്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. 41 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷാണ് മരിച്ചത്. കുപ്‌വാരയിലെ ഹാജി നക പ്രദേശത്തെ വനത്തിനുള്ളില്‍ ഭീകരരുമായി നടന്ന വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച പട്രോളിംഗിനിടെ പോലീസിനുനേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വനത്തിനുളള്ളില്‍ ഒളിച്ച ഭീകരരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: