ഐഎസ് ആഭിമുഖ്യം: 150 പേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍

 

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെന്നു കരുതുന്ന 150 യുവതീയുവാക്കള്‍ ദേശീയ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ കൂടുതല്‍പേരും ദക്ഷിണേന്ത്യയില്‍നിന്നുള്ളവരാണ്.

സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളവരില്‍ ചിലര്‍ ഓണ്‍ലൈന്‍ വഴി ഐഎസ് സംഘടനാ ആശയപ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി 23 ഇന്ത്യക്കാര്‍ രാജ്യംവിട്ടു. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഐഎസില്‍ ആകൃഷ്ടരായി രാജ്യംവിടാനൊരുങ്ങിയ 30 പേരെ ഇതുവരെ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രം വിവരങ്ങള്‍ പുറത്തുവിട്ടത്.

-എജെ-

Share this news

Leave a Reply

%d bloggers like this: