ഐഎസ് ഭീകരരുടെ ഭീഷണി വീണ്ടും; വാഷിംഗ്ടണിനൊപ്പം ന്യൂയോര്‍ക്കും തകര്‍ക്കും

ന്യൂയോര്‍ക്ക് : പാരീസ് അക്രമണത്തിനു തൊട്ടുപിന്നാലെ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ഭീഷണിയുമായി രംഗത്ത്. വാഷിംഗ്ടണ്ണിനു പിന്നാലെ ന്യൂയോര്‍ക്കും ആക്രമിക്കുമെന്നു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വീഡിയോയിലൂടെ ഭീഷണി മുഴക്കി. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഐഎസ് ഭീഷണിയുടെ വാര്‍ത്ത പുറത്തെത്തിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകളോ മറ്റു ഭീഷണി സന്ദേശങ്ങളോ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു ന്യൂയോര്‍ക്ക് പോലീസും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും വ്യക്തമാക്കി. ഫ്രാന്‍സിലെ പ്രശസ്ത നഗരമായ ന്യൂയോര്‍ക്കില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ വാഷിംഗ്ടണ്ണില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

എന്നാല്‍ ഈ വിഡിയോ യഥാര്‍ത്ഥ്യമല്ലെന്നും മുന്‍പ് ന്യൂയോര്‍ക്ക് ആക്രമിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ സന്ദേശത്തിന്റെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയതാണ് ഈ വിഡിയോയെന്നും ന്യൂയോര്‍ക്ക് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ന്യൂയോര്‍ക്ക് ആക്രമിക്കാന്‍ പോകുകയാണെന്ന യാതൊരു ഭീഷണി സന്ദേശവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു അവര്‍ വ്യക്തമാക്കി. സിറിയയില്‍ ഫ്രാന്‍സിന്റെ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണ് പാരിസില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തിയത്. അമേരിക്കയും ഐഎസിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചു പോരുന്ന രാജ്യമായതിനാല്‍ ഭീകരരുടെ അടുത്ത ലക്ഷ്യം അമേരിക്കയാണെന്നാണ് സൂചന.

ഡി

Share this news

Leave a Reply

%d bloggers like this: